Keralam

കാട്ടാനയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ വനം വകുപ്പ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

പാലക്കാട് മലമ്പുഴ കോട്ടേക്കാട് കാട്ടാനയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ വനം വകുപ്പ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. വാളയാര്‍ റേഞ്ച് ഓഫീസര്‍ക്കാണ് അന്വേഷണ ചുമതല. കൊട്ടേക്കാട് റെയില്‍വേ ഗേറ്റിന് സമീപം പാളം മുറിച്ചു കടക്കവെയാണ് കാട്ടാനക്കൂട്ടത്തിലെ പിടിയാനക്ക് പരിക്കേറ്റത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. വലതുകാലിന് സാരമായി പരിക്കേറ്റ കാട്ടാനയുടെ ഇടതുകാലിലും […]

Keralam

കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ കാട്ടാനയുടെ സാന്നിധ്യം പതിവായി

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയ പാതയുടെ നേര്യമംഗലം മുതൽ അടിമാലി വരെയുള്ള വന പാതയിൽ കാട്ടാനകളുടെ സാന്നിധ്യം പതിവായി. പകൽ സമയത്തും ആനകൾ റോഡിലിറങ്ങുന്ന സ്ഥിതിയാണ്. ദേശീയ പാതയുടെ ഇരു വശത്തുമുള്ള വനത്തിൽ കാട്ടാനകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ആനകൾ റോഡിലിറങ്ങുന്നതും, കുറുകെ കടക്കുന്നതും ഇപ്പോൾ പതിവായി. ബുധനാഴ്ച […]

Keralam

പത്തനംതിട്ടയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിൻ്റെ വീട് വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

പത്തനംതിട്ട: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിൻ്റെ വീട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഭാര്യയേയും മകനേയും മറ്റ് ബന്ധുക്കളേയും കണ്ട് ആശ്വസിപ്പിച്ചു. ഇതുസംബന്ധിച്ച നഷ്ടപരിഹാരം ഉടന്‍ തന്നെ നല്‍കണമെന്ന് ബന്ധുക്കള്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. മാനദണ്ഡങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരം ഉടന്‍ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. […]

Keralam

പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു

പത്തനംതിട്ട: പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. തുലാപ്പള്ളി സ്വദേശി കൊടിലിൽ ബിജു(56)വാണ് കൊല്ലപ്പെട്ടത്. ശബരിമല വനാതിർത്തി മേഖലയായ എരുമേലി തുലാപ്പള്ളി മാണിപ്പടിയ്ക്കടുത്ത് തിങ്കളാഴ്‌ച ഒന്നരയോടെയാണ് സംഭവം. വീടിന് സമീപത്തുള്ള തെങ്ങ് ആന മറിയ്ക്കുന്നത് കണ്ട് തുരത്താൻ ഇറങ്ങിയപ്പോഴാണ് ബിജുവിനെ ആന ആക്രമിച്ചത്. ബിജുവിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് […]

Keralam

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം

ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാൽ 301 കോളനിയിൽ എത്തിയ കാട്ടാന വീടും വീട്ടുപകരണങ്ങളും നശിപ്പിച്ചു. മാസങ്ങൾക്ക് മുൻപ് ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞു മുങ്ങി മരിച്ച ഗോപി നാഗന്റെ വീടാണ് കാട്ടാന തകർത്തത്. കുടുംബമാണ് ഇവിടെ താമസിച്ചിരുന്നത്. ചക്കകൊമ്പൻ ആണ് വീട് തകർത്തതെന്നാണ് ആദിവാസികൾ പറയുന്നത്. […]