Health

ക്ഷയരോഗബാധ 18 ശതമാനത്തോളം കുറയ്ക്കാനായത് ഇന്ത്യയുടെ വലിയ നേട്ടം; അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

ക്ഷയരോഗത്തെ പ്രതിരോധിക്കാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ. 2015 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ ക്ഷയരോഗബാധ 18 ശതമാനം കുറയ്ക്കാനിടയാക്കിയ നടപടികള്‍ക്കാണ് ഡബ്ല്യു എച്ച് ഒ-യുടെ അഭിനന്ദനം.  ക്ഷയരോഗ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ അനുവര്‍ത്തിച്ച മാര്‍ഗങ്ങളെയാണ് ലോകാരോഗ്യ സംഘടന അഭിനന്ദിച്ചത്. 2015 മുതല്‍ 2023 […]

Health

കോവിഡിനെ പിന്തള്ളി ക്ഷയരോഗം മാരകമാകുന്നു, എംഡിആര്‍-ടിബി അതീവ അപകടകാരി; ലോകത്തെ രോഗികളില്‍ 26 ശതമാനവും ഇന്ത്യയില്‍

ന്യൂഡല്‍ഹി: കോവിഡിനെ മറികടന്ന് ഏറ്റവും മാരകമായ രോഗമായി ക്ഷയരോഗം മാറുന്നുവെന്ന് ലോകാരോഗ്യ സംഘടന. ക്ഷയരോഗം പടരുന്നതില്‍ കഴിഞ്ഞ വര്‍ഷം വന്‍കുതിപ്പാണ് ഉണ്ടായത്. 2023 ല്‍ ലോകത്ത് 8.2 ദശലക്ഷം പേര്‍ക്കാണ് ക്ഷയം സ്ഥിരീകരിച്ചത്. ലോകത്തെ ക്ഷയരോഗബാധയില്‍ 26 ശതമാനവും ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 […]

Health

ഡെങ്കിപ്പനി ആഗോള ആശങ്കയെന്ന് ലോകാരോഗ്യ സംഘടന ; കേരളത്തിനും വെല്ലുവിളി

കണ്ണൂര്‍: ഡെങ്കിപ്പനി ആശങ്കയായി മാറുന്ന സാഹചര്യത്തില്‍ നിയന്ത്രണത്തിന് ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന. 2023-ല്‍ ലോകത്ത് 65 ലക്ഷംപേര്‍ക്കായിരുന്നു ഡെങ്കി ബാധിച്ചതെങ്കില്‍ ഈ വര്‍ഷം ഇത് 1.23 കോടിയായി. 7900 മരണവും ഉണ്ടായി.ലോകജനസംഖ്യയുടെ പകുതിയോളം വരുന്ന 400 കോടി ജനങ്ങള്‍ ഡെങ്കി ഭീഷണിയിലാണെന്ന് ഡബ്ല്യു.എച്ച്.ഒ.വിലയിരുത്തുന്നു.  തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ഡെങ്കിപ്പനി […]

Health

യുവതലമുറയുടെ ചെവി തിന്നുന്ന ഇയര്‍ഫോണുകൾ ; കേൾവി ശക്തി പോകാതിരിക്കാൻ ശബ്‌ദം എത്ര വരെ ആകാം

മൊബൈലും ഇയർഫോണും ഇല്ലാത്ത ഒരു നിമിഷത്തെ കുറിച്ച് ഇന്നത്തെ യുവതലമുറയ്ക്ക് ചിന്തിക്കാനാവില്ല. എന്നാൽ ഏതുസമയവും ചെവിയിൽ തിരികി വെക്കുന്ന ഈ ഇയർഫോണുകൾ നിങ്ങളുടെ കേൾവി ശക്തിയെ തിന്നുകൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ആ​ഗോളതലത്തിൽ ചെറുപ്പക്കാര്‍ക്കിടയില്‍ കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരികയാണ്. 16 മുതൽ 25 വരെ പ്രായമായ ഏതാണ്ട് […]

Food

അനാരോഗ്യകരമായ ഈ 10 ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കണം ; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

ശരീരത്തിന്‌റെ ആരോഗ്യം സംരക്ഷിക്കുന്നതിനും രോഗങ്ങള്‍ ഒഴിവാക്കുന്നതിനും ഭക്ഷണക്രമീകരണത്തില്‍ മിതത്വം പാലിക്കേണ്ടവയുടെ പട്ടികയുമായി ലോകാരോഗ്യ സംഘടന. ദിവസവുമുള്ള ഇവയുടെ അമിതോപയോഗം ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളിലേക്കു നയിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോഴത്തെ ജീവിതസാഹചര്യത്തില്‍ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിന് ഫിറ്റ്‌നസും പോഷകങ്ങളും മുന്‍ഗണന നല്‍കി നിലനിര്‍ത്തേണ്ടതുണ്ട്. എന്നിരുന്നാലും പലപ്പോഴും അനാരോഗ്യകരമായ […]

Health

ഗുരുതര അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയ ആഗോളതലത്തില്‍ പടരുന്നു ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഹൈപ്പര്‍വൈറലന്‌റ് സൂപ്പര്‍ബഗിന്‌റെ അപകടകരമായ വകഭേദങ്ങള്‍ അമേരിക്ക ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ഹൈപ്പര്‍വൈറലന്‌റ് ക്ലെബ്‌സിയെല്ല ന്യുമോണിയെ എന്നറിയപ്പെടുന്ന സൂപ്പര്‍ബഗ്, ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനമുള്ള ആളുകളില്‍പ്പോലും അതിവേഗം പുരോഗമിക്കാവുന്നതും മാകരമകമായ അണുബാധകള്‍ക്ക് കാരണമാകുന്നതും മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതുമായ ബാക്ടീരിയയാണ്. മണ്ണിലും വെള്ളത്തിലും മനുഷ്യരുടെയും മൃഗങ്ങളുടെയും തൊണ്ടയിലും ദഹനനാളത്തിലും […]

Health

പുകവലി ഉപേക്ഷിക്കാം; ആദ്യത്തെ ക്ലിനിക്കല്‍ ചികിത്സാമാര്‍ഗനിര്‍ദേശങ്ങളുമായി ലോകാരോഗ്യ സംഘടന

മുതിര്‍ന്നവരില്‍ പുകയില ഉപേക്ഷിക്കുന്നതിനുള്ള ആദ്യത്തെ ക്ലിനിക്കല്‍ ചികിത്സാമാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ലോകാരോഗ്യ സംഘടന. പുകയില ഉപയോഗം നിര്‍ത്തുന്നതിനുള്ള ഫലപ്രദമായ ചികിത്സകളായി ആഗോള ആരോഗ്യ സംഘടന വാരെനിക്ലിന്‍, ബ്യുപ്രോപിയോണ്‍, സിസ്റ്റിസൈന്‍, നിക്കോട്ടിന്‍ റീപ്ലേസ്‌മെന്‌റ് തെറാപ്പി(എന്‍ആര്‍ടി) എന്നിവയാണ് ശിപാര്‍ശ ചെയ്തത്. ‘പുകവലിക്കാര്‍ അത് ഉപേക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ പല വെല്ലുവിളികളും അഭിമുഖീകരിക്കേണ്ടി വരും. ഈ […]

Health

യുഎസിലും യുകെയിലും കുതിച്ചുയര്‍ന്ന് കോവിഡ്

നാല് വര്‍ഷത്തിലേറെയായി കോവിഡ് 19 മഹാമാരിക്കെതിരെ പോരാടിയശേഷം, ഈ വേനല്‍ക്കാലത്ത് വന്നേക്കാവുന്ന മറ്റൊരു തരംഗത്തെ നേരിടാന്‍ ഒരുങ്ങുകയാണ് ലോകം. 2019-ല്‍ ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസിന് കാരണമാകുന്ന സാര്‍സ് കോവ് 2 ആദ്യമായി തിരിച്ചറിഞ്ഞത്. അതിനുശേഷം വൈറസ് പരിവര്‍ത്തനം ചെയ്യപ്പെടുകയും പുതിയ വകഭേദങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ഇതാകട്ടെ മനുഷ്യരാശിക്ക് […]

Health

ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറവാണോ? കാത്തിരിക്കുന്നത് ഹൃദ്രോഗവും പ്രമേഹവുമെന്ന് ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ ജനവിഭാഗങ്ങളില്‍ പകുതിയും ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാന വ്യായാമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ വിമുഖതയുള്ളവരെന്ന ലാൻസെറ്റ് പഠനംവന്നത് അടുത്തിടെയാണ്. ശാരീരിക പ്രവര്‍ത്തനങ്ങളിലെ ഈ കുറവ് പ്രമേഹത്തിനും ഹൃദ്രോഗത്തിനും വഴിതെളിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ലോകാരോഗ്യ സംഘടന. 2022-ല്‍ 180 കോടി ജനങ്ങളില്‍ 31 ശതമാനം മുതിര്‍ന്നവര്‍ മതിയായ ശാരീരിക […]

Health

ഇന്ത്യന്‍ ജനതയില്‍ പകുതിയും ശാരീരികക്ഷമത ഇല്ലാത്തവര്‍ ; കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങളെന്ന് ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ ജനവിഭാഗങ്ങളില്‍ പകുതിയും ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാന വ്യായാമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ വിമുഖതയുള്ളവരെന്ന് പഠനങ്ങള്‍. ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് പുറത്തുവിട്ട ഏറ്റവും പുതിയ പഠനപ്രകാരം ഇന്ത്യയിലെ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ശാരീരിക ക്ഷമത കുറഞ്ഞവരാണ്. മൊത്തം ജനവിഭാഗത്തിലെ ശാരീരികനിഷ്‌ക്രിയത്വം 2000ത്തില്‍ 22.3 ശതമാനം ആയിരുന്നുവെങ്കില്‍ 2022ല്‍ അത് […]