Keralam

അങ്കമാലി റെയിൽവേ സ്‌റ്റേഷനിൽ ടവറിന് മുകളിൽകയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

അങ്കമാലി: അങ്കമാലി റെയില്‍വേ സ്‌റ്റേഷനില്‍ വൈദ്യുതി ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. അരമണിക്കൂറോളം പരിഭ്രാന്തി പടര്‍ത്തിയ യുവാവിനെ അങ്കമാലി ഫയർഫോഴ്സും പൊലീസും റെയിൽവേ പൊലീസും കൂടി അനുനയിപ്പിച്ച് താഴെയിറക്കി. കൊല്ലം ചടയമംഗലം സ്വദേശിയായ യുവാവാണ് തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ അങ്കമാലി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് […]

Keralam

യുവതി ഹോസ്റ്റല്‍ ശുചിമുറിയില്‍ പ്രസവിച്ച സംഭവം; വിവാഹത്തിന് തയ്യാറാണെന്ന് കുഞ്ഞിൻ്റെ പിതാവ്

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ച സംഭവത്തില്‍ യുവതിയെ വിവാഹം കഴിക്കാനും കുഞ്ഞിനെ ഏറ്റെടുക്കാനും തയ്യാറാണെന്ന് കുഞ്ഞിൻ്റെ പിതാവ്. ചികിത്സയില്‍ കഴിയുന്ന യുവതിയുടെയും കൊല്ലം സ്വദേശിയായ യുവാവിൻ്റെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് യുവാവ് വിവാഹ സന്നദ്ധത അറിയിച്ചത്. ഇരുവരും തമ്മിലുള്ള അടുപ്പം ഇവരുടെ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. […]

India

ഐസ്ക്രീമിൻ്റെ വിലയെ ചൊല്ലിയുള്ള തർക്കം; ഇന്ത്യാ ഗേറ്റിന് സമീപത്ത് 23കാരനെ കുത്തിക്കൊന്നു

ദില്ലി : ഐസ്ക്രീമിൻ്റെ വിലയെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ 23കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു. ദില്ലിയിലെ ഇന്ത്യാ ഗേറ്റിന് സമീപം ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പ്രഭാത് എന്ന 23കാരനായ ഐസ്ക്രീം കച്ചവടക്കാരനാണ് കൊല്ലപ്പെട്ടത്. ഐസ്ക്രീം വാങ്ങിയ ശേഷം പണം നൽകുന്നതിനേ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടയിലാണ് യുവാവിന് കുത്തേറ്റത്.  A 25-year-old ice […]

India

ഹോട്ടലില്‍ മുറിയെടുത്ത യുവാവിനെ നഗ്നയായ സ്ത്രീയ്‌ക്കൊപ്പം നിർബന്ധിച്ച് ചിത്രം എടുക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തെന്ന് പരാതി

ന്യൂഡല്‍ഹി: ഹോട്ടലില്‍ മുറിയെടുത്ത യുവാവിനെ മര്‍ദിക്കുകയും നിര്‍ബന്ധിച്ച് വിവസ്ത്രയായ സ്ത്രീയ്‌ക്കൊപ്പം ചിത്രം എടുക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. പഹാഡ്ഗഞ്ചിലെ ഹോട്ടലില്‍ താമസിക്കാന്‍ മുറിയെടുത്ത യുവാവിനാണ് ദുരനുഭവം. ദീപിക നാരായണന്‍ ഭരദ്വാജ് എന്ന പെണ്‍കുട്ടിയാണ് തൻ്റെ സുഹൃത്തിനുണ്ടായ മോശം അനുഭവത്തെക്കുറിച്ച് എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. DO NOT BOOK […]

Local

ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ നിന്ന് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

അതിരമ്പുഴ: അതിരമ്പുഴ യൂണിവേഴ്സിറ്റിക്ക് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൂട്ടുകാരോടൊപ്പം പുരയിടത്തിലിരുന്ന യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് പെട്രോളിംഗ് നടത്തിയ പോലീസ് സംഘത്തെ കണ്ട് ഭയന്നു ഓടിയ യുവാവാണ് മരിച്ചതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അതിരമ്പുഴ നാൽപ്പാത്തിമല തടത്തിൽ വീട്ടിൽ ആകാശ് സുരേന്ദ്രനെയാണ് […]

India

പുകവലിക്കുന്നത് നോക്കിനിന്ന യുവാവിനെ 24കാരി കൊലപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയില്‍ കടയ്ക്ക് മുന്നില്‍ നിന്ന് പുകവലിക്കുന്നത് തുറിച്ചുനോക്കിയയാളെ കൊലപ്പെടുത്തി 24കാരി. 28കാരനായ രഞ്ജിത് റാത്തോഡാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 24 കാരി ജയശ്രീ പണ്ഡാരി ഇവരുടെ സുഹൃത്തുക്കളായ സവിത സയ്‌റ, അകാശ് ദിനേഷ് റാവത് എന്നിവരാണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തിരിച്ചറിഞ്ഞത്. […]

Keralam

മാതമംഗലത്ത് ഭാര്യയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് പിടിയില്‍

കല്‍പ്പറ്റ: വയനാട് ഇരുളം മാതമംഗലത്ത് ഭാര്യയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്താന്‍ ശ്രമം. മാതമംഗലം കുന്നുംപുരത്ത് സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരൻ്റെ ഭാര്യ ബിജി എന്നിവരെയാണ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലാന്‍ ശ്രമം നടന്നത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. അക്രമത്തില്‍ കുപ്പാടി സ്വദേശി ജിനുവിനെതിരെ […]

Keralam

അടിമാലിയില്‍ കഴുത്തിന് മുറിവേറ്റ യുവാവ് മരിച്ചു

അടിമാലി: ഇടുക്കി അടിമാലിയില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. പണിക്കന്‍കുടി സ്വദേശി ആദര്‍ശ് ആണ് മരിച്ചത്. വീട്ടിലെ മുറിക്കുള്ളില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. രാവിലെ മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മുറിക്കുള്ളില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ […]

India

ട്രെയിനിൻ്റെ മുകളിൽ കിടന്ന് ഉറങ്ങിയ യുവാവ് പോലീസ് പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് കാൺപൂരിലേക്ക് പോയ ട്രെയിനിൻ്റെ മുകളിൽ കിടന്ന് ഉറങ്ങിയ യുവാവ് പോലീസ് പിടിയിൽ. 100 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനിൻ്റെ മുകളിൽ കിടന്നുറങ്ങിയ 30കാരനായ ദിലീപാണ് റെയിൽവേ പോലീസ് പിടിയിലായത്. ഇയാൾ കിടന്ന സ്ഥലത്ത് നിന്ന് വെറും 5 അടി ഉയരം മാത്രമാണ് പതിനായിരം വോൾട്ട് […]

Keralam

ആലത്തൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു

പാലക്കാട്: ആലത്തൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാവശേരി പത്തനാംപുരം സ്വദേശി രാജേഷാണ് (30) ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച പരാതി ഒത്തുതീര്‍പ്പാക്കി മടങ്ങിയതിന് പിന്നാലെയാണ് സ്റ്റേഷനിലേക്ക് തിരിച്ചെത്തി തീകൊളുത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. രാജേഷ് ശല്യപ്പെടുത്തുന്നുവെന്നുള്ള യുവതിയുടെ പരാതിയെ […]