Keralam

‘പത്തനംതിട്ടയിൽ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ’; മുമ്പും രണ്ട് തവണ കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടിരുന്നു

പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ. നസീബ് സുലൈമാൻ ആണ് പിടിയിലായത്. നസീബിന്റെ പക്കൽ നിന്നും 300ഗ്രാം കഞ്ചാവ് പിടികൂടി. മുൻപും രണ്ട് തവണ കഞ്ചാവ് കേസിൽ ഇയാൾ പിടിയിലായിരുന്നു. എക്സൈസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ […]

Keralam

തലക്കാട് സഹകരണ ബാങ്കിലെ നിയമനകോഴ; കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടച്ചു പൂട്ടി യൂത്ത് കോൺഗ്രസ്

മലപ്പുറം തിരൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടച്ചു പൂട്ടി യൂത്ത് കോൺഗ്രസ്. ബിപി അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന തലക്കാട് മണ്ഡലം കമ്മിറ്റി ഓഫീസ് ആണ് പൂട്ടിയത്. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം കോൺഗ്രസ് ഭരിക്കുന്ന തലക്കാട് സർവീസ് സഹകരണ ബാങ്കിൽ കോഴ വാങ്ങി […]

Keralam

ചികിത്സാസഹായത്തിന്റെ പേരിൽ ആലപ്പുഴയിലെ യൂത്ത് കോൺഗ്രസിന്റെ തമ്മിലടി; അന്വേഷണ കമ്മീഷനെ നിയോഗിച്ചു

യൂത്ത് കോൺഗ്രസ് നേതാവിന് നൽകിയ ചികിത്സാ സഹായത്തിന്റെ പേരിൽ ആലപ്പുഴ യൂത്ത് കോൺഗ്രസിൽ നടന്നുകൊണ്ടിരിക്കുന്ന പോരിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ജനറൽ സെക്രട്ടറി ലിന്റോ പി അന്റു, വൈസ് പ്രസിഡന്റുമാരായ ഷിബിന, നിഹാൽ മുഹമ്മദ് എന്നിവരാണ് കമ്മീഷനിൽ അംഗങ്ങളായിട്ടുള്ളത്. 10 ദിവസത്തിനകം അന്വേഷണ […]

Keralam

പെരിയ ഇരട്ടക്കൊലപാതകം; കെവി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പതിനാല് പ്രതികള്‍ കുറ്റക്കാര്‍

കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ മുന്‍ സിപിഎം എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പടെ പതിനാല് പ്രതികള്‍ കുറ്റക്കാരെന്ന് സിബിഐ കോടതി. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. വിധി പറയുന്നത് കേള്‍ക്കാന്‍ ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങള്‍ കോടതയില്‍ എത്തിയിരുന്നു. സിപിഎം […]

Keralam

‘തെളിവുണ്ട്’; മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ രക്ഷാപ്രവര്‍ത്തനത്തില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനും മര്‍ദ്ദിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ട്, കേസ് തള്ളിക്കളയണമെന്ന റഫര്‍ റിപ്പോര്‍ട്ട് കോടതി തള്ളി. സംഭവത്തിന് തെളിവുണ്ടെന്നും അന്വേഷണം […]

Keralam

ദിവ്യയെ കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു ലക്ഷം ഇനാം; ലുക്ക് ഔട്ട് നോട്ടീസുമായി കോണ്‍ഗ്രസ്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു മരിച്ച സംഭവത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം നല്‍കുമെന്ന് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് പങ്കുവെച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് കേരളയെന്ന എക്‌സ് […]

Keralam

‘ഒറ്റപ്പാലത്ത് സീറ്റ് തന്നത് മികച്ചവരും മിടുക്കരും അവിടെ ഇല്ലാത്തത് കൊണ്ടല്ല’ ; പി സരിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്

പി സരിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ഒ ജെ ജനീഷ്. ഒറ്റപ്പാലത്ത് സീറ്റ് തന്നത് മികച്ചവരും മിടുക്കരും അവിടെ ഇല്ലാത്തത് കൊണ്ടല്ലെന്ന് ജനീഷ് പറഞ്ഞു. അതൊരു തോന്നിവാസം ആണെന്ന് അവിടെ ആരും വിളിച്ചു കൂവാതിരുന്നത് സംഘടനാ ബോധം കൊണ്ടാണെവന്നും സിവില്‍ സര്‍വീസ് പശ്ചാത്തലം കോണ്‍ഗ്രസ് ബൂത്ത് […]

Keralam

പോലീസിന്റെ രക്ഷാപ്രവര്‍ത്തനമെന്ന വിവാദ പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരായ കോണ്‍ഗ്രസ് ആരോപണത്തില്‍ കഴമ്പില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തല്‍; റിപ്പോര്‍ട്ട് ഉടന്‍

യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചത് പൊലീസിന്റെ രക്ഷാപ്രവര്‍ത്തനമായിരുന്നെന്ന വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തില്‍ റിപ്പോര്‍ട്ട് ഉടന്‍. അടുത്തയാഴ്ച എറണാകുളം സിജിഎം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എറണാകുളം സെന്‍ട്രല്‍ പോലീസ് ആണ് കേസ് അന്വേഷിച്ചത്. ഡിസിസി പ്രസിഡന്റ് ഷിയാസിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരായ […]

Keralam

സർക്കാരിന് വേണ്ടി വിടുപണി ചെയ്യുന്ന പോലീസുകാരെ വെറുതെ വിടില്ല ; വി ഡി സതീശൻ

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിക്കുന്നത് ലോകം മുഴുവന്‍ കണ്ടിട്ടും തെളിവില്ലേ? അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം; പോലീസിലെ ഒരു വിഭാഗം സി.പി.എമ്മിന്റെ അടിമക്കൂട്ടമായി അധഃപതിച്ചു; സര്‍ക്കാരിന് വിടുപണി ചെയ്യുന്നവരെ വെറുതെ വിടില്ല. നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് […]

Keralam

കലാപാഹ്വാനത്തിന് കേസ് എടുക്കണം; മുഖ്യമന്ത്രിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് സംഘടനകള്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിയുടെ പേരില്‍ ഹിന്ദു ദിനപത്രത്തില്‍ വന്ന അഭിമുഖം വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കുന്നതിനും ഒരു ദേശത്തെ മറ്റുള്ളവര്‍ക്കുമുമ്പില്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു. അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ തന്റേതല്ല […]