തമിഴ് നടൻ അജിത് ആശുപത്രിയിൽ നിന്നും ഡിസ്ച്ചാർജ് ചെയ്തു

തമിഴ് താരം അജിത് കുമാറിനെ ആശുപത്രിയിൽ നിന്നും ഡിസ്ച്ചാർജ് ചെയ്തു. നടന്‍റെ ആരോഗ്യനിലയ്ക്ക് കുഴപ്പമൊന്നുമില്ലെന്നും വീട്ടിലേക്ക് മടങ്ങിയെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണത്തിനായി മാര്‍ച്ചില്‍ തന്നെ താരം അസർബൈജാനിലേക്ക് പോകും എന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു അജിത്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് ആരോഗ്യപരിശോധനകൾക്കായാണ് താരം ആശുപത്രിയിലെത്തിയത്. ചെവിയ്ക്ക് താഴെ നീര്‍വീക്കം കണ്ടെത്തുകയും ശസ്ത്രക്രീയ നടത്തുകയും ചെയ്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*