
മലയാള സിനിമയ്ക്ക് ഏറെ അഭിമാനിക്കാൻ കഴിയുന്ന വിജയമാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൻ്റെ ആടുജീവിതം നേടുന്നത്. യുഎഇയിലും യുകെയിലുമെല്ലാം മികച്ച കളക്ഷൻ നേടുന്ന സിനിമയ്ക്ക് ആ പ്രകടനം തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ ആവർത്തിക്കാൻ കഴിയുന്നില്ല. രാജ്യത്ത് ഉടനീളമായി 46 കോടിയിലധികമാണ് സിനിമയുടെ കളക്ഷൻ എങ്കിൽ അത് തെലുങ്ക് സംസ്ഥാനങ്ങളിലേക്ക് വരുമ്പോൾ നാല് കോടിയിൽ താഴെയാണ്.
ഇതോടെ സോഷ്യൽ മീഡിയയിൽ തെലുങ്ക് പ്രേക്ഷകർക്കെതിരെ പ്രതിഷേധം ഉയരുകയാണ്. തെലുങ്ക് പ്രേക്ഷകർ നല്ല സിനിമകളെ പിന്തുണയ്ക്കുന്നില്ലെന്നും അവർക്ക് മാസ് മസാല സിനിമകൾ മതിയെന്നുമുള്ള ചില അഭിപ്രായങ്ങളാണ് വരുന്നത്. രസകരമായ വസ്തുത എന്തെന്നാൽ ഈ അഭിപ്രായം പറയുന്നത് മലയാളികൾ അല്ല, മറിച്ച് തമിഴ് പ്രേക്ഷകരാണ്. ആടുജീവിതത്തെക്കുറിച്ച് മോശം റിവ്യൂ നൽകിയ റിവ്യൂവർമാർക്കെതിരെയും തമിഴ് പ്രേക്ഷകർ രൂക്ഷ ഭാഷയിൽ വിമർശിക്കുന്നുണ്ട്.
What Telugans expect from Prithviraj to do in #Aadujeevitham https://t.co/XyIAbI5VVk pic.twitter.com/VaQFwUpW48
— RCB தியாகி ⚠️ (@Psych_here_) April 2, 2024
അതേസമയം ആടുജീവിതം ആഗോളതലത്തിൽ 93 കോടിയിലധികം രൂപ നേടി കഴിഞ്ഞു. എട്ട് ദിവസത്തിനുള്ളിലാണ് സിനിമയുടെ ഈ നേട്ടം. അടുത്ത ദിവസങ്ങളിൽ തന്നെ സിനിമ 100 കോടി എന്ന നേട്ടം കൈവരിക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
Be the first to comment