തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കൊവിഡ് 19 സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്  കൊവിഡ് 19  സ്ഥിരീകരിച്ചു. സ്റ്റാലിൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ന് ക്ഷീണം അനുഭവപ്പെട്ടെന്നും പരിശോധനയിൽ കൊവിഡ് പോസിറ്റീവായി എന്നറിയുകയായിരുന്നുവെന്നും സ്റ്റാലിന്‍ ട്വീറ്റിൽ പറഞ്ഞു. ഔദ്യോകിക പരിപാടികളെല്ലാം റദ്ദാക്കിയ മുഖ്യമന്ത്രി ഐസൊലേഷനിൽ പ്രവേശിച്ചു. സ്റ്റാലിന്‍റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*