അതിരമ്പുഴ ജംഗ്ഷനിൽ ടാറിംഗ് ; ഗതാഗതം നിരോധിച്ചു

അതിരമ്പുഴ:  അതിരമ്പുഴ ജംഗ്ഷനിൽ ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ 18.01.2024 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് നിരത്തു വിഭാഗം ഏറ്റുമാനൂർ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ഏറ്റുമാനൂർ ഭാഗത്തു നിന്നും മാന്നാനം, മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അതിരമ്പുഴ പള്ളിക്കു സമീപം ഇടത്തേക്ക് തിരിഞ്ഞു പാറോലിക്കൽ മുട്ടപ്പള്ളി റോഡ് വഴി അതിരമ്പുഴ നാൽപാത്തിമല ഓട്ടക്കാഞ്ഞിരം റോഡിൽ കൂടി അതിരമ്പുഴ അമലഗിരി റോഡിൽ എത്തി യാത്ര തുടരാവുന്നതുമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*