വാഹന വിൽപനയിൽ ചരിത്ര നേട്ടം സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്; ഒന്നാം സ്ഥാനത്ത് എസ്യുവി പഞ്ച്

വാഹന വിൽപനയിൽ ചരിത്ര നേട്ടം സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്. രാജ്യത്ത് ഏറ്റവും അധികം വിൽപനയുള്ള വാഹനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു ടാറ്റയുടെ ചെറു എസ്യുവി പഞ്ച്. 17547 യൂണിറ്റ് വിൽപനയുമായി പഞ്ച് ഒന്നാമത് ഫിനിഷ് ചെയ്തപ്പോൾ രണ്ടാം സ്ഥാനം ഹ്യുണ്ടേയ് ക്രേറ്റയ്ക്കാണ് 16458 യൂണിറ്റാണ് മാർച്ച് മാസം മാത്രം വിറ്റത്. പഞ്ച് കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് 61 ശതമാനം വളർച്ച നേടി. ഇന്ത്യയിൽ ഏറ്റവും അധികം വാഹനങ്ങൾ വിൽക്കുന്ന നിർമ്മാതാക്കളുടെ പട്ടികയിൽ മാരുതി തന്നെയാണ് ഒന്നാമൻ. കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് 15 ശതമാനം വളർച്ചയുമായി മാരുതി ഒന്നാം സ്ഥാനം നിലനിർത്തി, വിൽപന 152718 യൂണിറ്റ്. 4.7 ശതമാനം വളർച്ചയും 53001 യൂണിറ്റ് വിൽപനയുമായാണ് ഹ്യുണ്ടേയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ടാറ്റ 13.8 ശതമാനം വളർച്ചയും 50105 യൂണിറ്റ് വിൽപനയുമായി മൂന്നാം സ്ഥാനത്ത് എത്തി. 40631 യൂണിറ്റ് വിൽപനയുമായി മഹീന്ദ്രയാണ് നാലാമൻ, വളർച്ച 12.9 ശതമാനം. 34.5 ശതമാനം വളർച്ചയും 25119 യൂണിറ്റ് വിൽപനയുമായി ടൊയോട്ട അഞ്ചാമതുമെത്തി. കിയ (21400 യൂണിറ്റ്), ഹോണ്ട (7071 യൂണിറ്റ്), എംജി (4648 യൂണിറ്റ്), റെനോ (4225 യൂണിറ്റ്), ഫോക്സ്വാഗൺ (3529 യൂണിറ്റ്) എന്നിവരാണ് ആദ്യ പത്തിൽ എത്തിയ നിർമ്മാതാക്കൾ.

ആദ്യ രണ്ടും സ്ഥാനങ്ങൾ 17547 യൂണിറ്റുമായി ടാറ്റ പഞ്ചും 16458 യൂണിറ്റുമായി ഹ്യുണ്ടേയ് ക്രേറ്റയും സ്വന്തമാക്കി. മാരുതി സുസുക്കിയുടെ ഹാച്ച്ബാക്ക് വാഗൺആറാണ് മൂന്നാമൻ 16368 യൂണിറ്റ് വിൽപന. കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് 5 ശതമാനം വിൽപന കുറവ്. മാരുതി ചെറു സെഡാൻ ഡിസയറാണ് നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ മാർച്ചിനെ അപേക്ഷിച്ച് 19 ശതമാനം വളർച്ച. വിൽപന 15894 യൂണിറ്റ്. മാരുതി സുസുക്കി സ്വിഫ്റ്റാണ് അഞ്ചാം സ്ഥാനത്ത്. വിൽപന 15728 യൂണിറ്റ്. കഴിഞ്ഞ മാർച്ചിനെ അപേക്ഷിച്ച് 10 ശതമാനം വിൽപന കുറവ്. മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയാണ് ആറാം സ്ഥാനത്ത്. 15588 യൂണിറ്റ് വിൽപന. കഴിഞ്ഞ മാർച്ചിനെ അപേക്ഷിച്ച് 4 ശതമാനം വിൽപന കുറവ്. മഹീന്ദ്രയുടെ എവി സ്കോർപിയോയാണ് ഏഴാം സ്ഥാനത്ത് വിൽപന 15151 യൂണിറ്റ്. മാരുതിയുടെ തന്നെ എംപിവി എർട്ടിഗയാണ് എട്ടാം സ്ഥാനത്ത്, വിൽപന 14888 യൂണിറ്റ്. മാരുതി സുസുക്കി ചെറു എസ് യുവി ബസ് 14614 യൂണിറ്റുമായി ഒമ്പതാം സ്ഥാനത്തും ടാറ്റ നെക്സോൺ 14058 യൂണിറ്റുമായി പത്താം സ്ഥാനത്തുമെത്തി.

Be the first to comment

Leave a Reply

Your email address will not be published.


*