
കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കുമ്പോൾ അവിടത്തെ ടാക്സി ഡ്രൈവർമാർക്ക് പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് പാർക്കിങ്ങിന് അനുമതി നൽകി നഗരസഭ. പൊളിച്ചുകഴിഞ്ഞാൽ പുതിയ കെട്ടിടം പണിയുന്നതുവരെ തിരുനക്കര ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യാം.
ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്.
പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് പൊതുപരിപാടിയുള്ള ദിവസങ്ങളിൽ തിരുനക്കര മൈതാനത്ത് പാർക്ക് ചെയ്യാം. മൂന്നുമാസമാണ് കെട്ടിടം പൊളിക്കാൻ അനുവദിച്ചിട്ടുള്ള കാലാവധി. കെട്ടിടം പൊളിക്കുമ്പോൾ ടാക്സി സ്റ്റാൻഡ് പ്രവർത്തിക്കാൻ സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് ടൂറിസ്റ്റ് ടാക്സി ഡ്രൈവേഴ്സ് കോഓഡിനേഷൻ കമ്മിറ്റി നഗരസഭക്ക് അപേക്ഷ നൽകിയിരുന്നു. 2021-’22 വർഷത്തെ ലേല തുകയുടെ ആനുപാതികമായ മാസവിഹിതം ഒടുക്കാൻ തയാറാണെന്നും കോഓഡിനേഷൻ കമ്മിറ്റി അറിയിച്ചിരുന്നു.
Be the first to comment