
കോഴിക്കോട്: നരിക്കുനി എരവത്തൂർ യുപി സ്കൂളിൽ അക്രമം നടത്തിയ സംഭവത്തിൽ അധ്യാപക ദമ്പതികൾക്ക് സസ്പെൻഷൻ. മറ്റൊരു സ്കൂളിലെ അധ്യാപകനും ബിജെപി അനുകൂല അധ്യാപക സംഘടനയായ എസ് ടി യു ജില്ലാ ഭാരവാഹിയുമായ ഷാജിയെയും എരവന്നൂർ യുപി സ്കൂളിലെ അധ്യാപിക സുപ്രീനയെയുമാണ് സസ്പെൻഡ് ചെയ്തത്.
വിദ്യാർഥിയുടെ മുഖത്തടിച്ചതിനാണ് സുപ്രീനയെ സസ്പെൻഡ് ചെയ്തത്. എംപി ഷാജിയെ കുന്നമംഗലം എഇഒയുടേയും സുപ്രീനയെ കൊടുവള്ളി എഇഒയുടേയും ശുപാർശ പ്രകാരമാണ് സ്കൂൾ മാനേജർമാർ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ അധ്യാപകനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷാജിക്കെതിരെ വകുപ്പ് നടപടിയും ആരംഭിച്ചു.
എരവത്തൂർ യുപി സ്കൂളിലെ അധ്യാപികയായ സുപ്രീനയുടെ ഭർത്താവാണ് ഷാജി. വിദ്യാർഥിയുടെ മുഖത്ത് അടിച്ചതുമായി ബന്ധപ്പട്ട് സുപ്രീനയ്ക്കെതിരെ ചൈൽഡ് ലൈനിലും പൊലീസിലും പരാതി ഉണ്ടായിരുന്നു. ഇതിൽ പ്രകോപിതനായാണ് സ്റ്റാഫ് കൗൺസിൽ യോഗത്തിനിടെ ഷാജി ഓഫീസിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയത്. സ്റ്റാഫ് മീറ്റിങ് നടക്കുന്ന ഹാളിലേക്ക് ഷാജി കയറി വരുന്നതും പ്രശ്നങ്ങളുണ്ടാക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൈയാങ്കളിയിൽ മറ്റ് അധ്യാപകർക്ക് പരിക്കേറ്റിരുന്നു. പുറത്തുവന്ന ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
Be the first to comment