പത്തനംതിട്ട: അദ്ധ്യാപകദിനത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ വച്ചു നടന്ന അദ്ധ്യാപകരുടെ സംസ്ഥാനതല സംഘഗാനമത്സരത്തിൽ ഒന്നാം സ്ഥാനം നേടി കോട്ടയം ജില്ലാ ടീം.
സൂര്യ മെറിൻ ജോസ് (സെന്റ് ഡോമിനിക് ഹയർ സെക്കൻഡറി സ്കൂൾ കാഞ്ഞിരപ്പള്ളി), ജൂബിറ്റ് മാത്യു (സെൻറ് ആൻസ് എച്ച് എസ് എസ് കുര്യനാട്). സ്വപ്ന നാദ് (എം ജി എച്ച് എസ് എസ് ഈരാറ്റുപേട്ട), സുബി ലിസ ജോൺ (എസ് എച്ച് ജി എച്ച് എസ് ഭരണങ്ങാനം), ടിന്റു തോമസ് (സിസിഎം ഹയർ സെക്കൻഡറി സ്കൂൾ കരിക്കാട്ടൂർ), അഞ്ജു എസ് നായർ (സെൻറ് മേരീസ് ജി എച്ച് എസ് എസ് പാലാ), ജോസീന അഗസ്റ്റ്യൻ (സെൻറ് പോൾസ് എച്ച് എസ് വെട്ടിമുകൾ), ജിജോ ചെറിയാൻ (സെൻറ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് അയർകുന്നം). ജിജാൻ ജെ നേച്ചിക്കാട്ട് (സി സി എം എച്ച് എസ് എസ് കരിക്കാട്ടൂർ), ഗോകുൽ ജി നായർ (അന്നപൂർണ യു പി എസ് ആലപ്ര) എന്നിവരടങ്ങുന്ന സംഘമാണ് കോട്ടയം ജില്ലയ്ക്ക് വേണ്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
Be the first to comment