
അധ്യാപകർ സ്വകാര്യ സ്ഥാപനങ്ങളിലോ സ്വന്തമായോ ട്യൂഷൻ എടുക്കരുത്. ഇക്കാര്യത്തിന് അധ്യാപകരിൽ നിന്ന് സത്യവാങ്മൂലം വാങ്ങുന്ന കാര്യം ആലോചിച്ചു തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
സംസ്ഥാനത്തെ ഒരു സ്കൂളിലും അദ്ധ്യാപകർ ഇല്ലാത്ത അവസ്ഥ ഉണ്ടാകരുത്. വിദ്യാഭ്യാസ ഓഫീസുകളിൽ അഴിമതി നടക്കുന്നു എന്ന പരാതികൾ ലഭിക്കുന്നുണ്ട്. അത് ഒരുതരത്തിലും അനുവദിക്കാൻ സാധിക്കുകയില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി നടന്ന പൊതുവിദ്യാഭ്യാസ വകുപ്പിൻറെ സമ്പൂർണ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഉച്ചഭക്ഷണ പദ്ധതിയില്‍ ചില സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിച്ച് മുന്നോട്ടു പോകും. ലഹരി മുക്ത സ്‌കൂള്‍ ക്യാമ്പസിനായി നല്ലതുപോലെ അധ്യാപകര്‍ ഇടപെടണമെന്നും മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, എ ഇ ഒ, ഡി ഇ ഒ, ഡി ഡി ഇ, ആര്‍ ഡി ഡി തലം വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Be the first to comment