
ഭാവനയെ നായികയാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഹണ്ട്. പ്രേക്ഷകരെ ഭയപ്പെടുത്തുന്ന രംഗങ്ങളാണ് ടീസറിന്റെ ഹൈലൈറ്റ്. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
ഓഗസ്റ്റ് 9ന് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. നിഖില്‍ ആന്റണിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഗാനങ്ങള്‍ – സന്തോഷ് വര്‍മ്മ, ഹരി നാരായണന്‍ – സംഗീതം – കൈലാസ് മേനോന്‍, ഛായാഗ്രഹണം – ജാക്‌സണ്‍ ജോണ്‍സണ്‍.






Be the first to comment