സ്മാർട്ട് ഫോണുകളിലെ വമ്പന് ഗാലക്‌സി S24 വിപണിയിൽ സൃഷ്ടിച്ച തരംഗം തുടരാൻ സാംസങ്ങിന്റെ ഗാലക്‌സി S25. സാംസങ് എസ് 25, എസ് 25 +, എസ് 25 അൾട്രാ എന്നിവയ്‌ക്കൊപ്പമായിരിക്കും എസ്. സീരീസിലെ പുതിയ ഫോൺ എത്തുക. ജനുവരി 22ന് നടക്കുന്ന ഇവന്റിൽ ഫോൺ അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഈ സീരീസിൽ ഒരു പുതിയ ഫോൺ കൂടി സാംസങ് അവതരിപ്പിക്കുന്നുണ്ട്.
ഹാർഡ്‌വെയർ മാറ്റങ്ങളോടെ വരുന്നS25ൽ പുതിയ ആന്റി-റിഫ്‌ളക്റ്റീവ് സാങ്കേതികവിദ്യയും ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ഡിസ്‌പ്ലേ സുരക്ഷയ്ക്കായി കൂടുതൽ ശക്തമായ രണ്ടാംതലമുറ ഗൊറില്ല ഗ്ലാസ് ആർമർ ഉണ്ടാകുമെന്നാണ് സൂചനകൾ. അലുമിനോസിലിക്കേറ്റ് കവർ ഗ്ലാസുകളേക്കാൾ നാലിരട്ടി ശക്തിയിൽ സ്‌ക്രാച്ചുകളെ പ്രതിരോധിക്കാൻ ഇതിനാവുമെന്നാണ് അവകാശപ്പെടുന്നത്. പുതിയ സീരീസിലെ എല്ലാ മോഡലുകളിലും സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റും എ.ഐ. ഫീച്ചറുകളും ഉണ്ടാകും.
6.86 ഇഞ്ച് അമോഎൽ.ഇ.ഡി. ഡിസ്‌പ്ലേയ്ക്കൊപ്പം 120 ഹെർട്‌സ് റിഫ്രഷ് റേറ്റും വാഗ്ദാനം ചെയ്യുന്നു. 200 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, 10 മെഗാപിക്‌സൽ 3എക്‌സ് ടെലിഫോട്ടോ ക്യാമറ, 50 മെഗാപിക്‌സൽ 5 എക്‌സ് ടെലിഫോട്ടോ ക്യാമറ, 50 മെഗാപിക്‌സൽ അൾട്രാവൈഡ് ക്യാമറ എന്നിവ S25ന്റെ പ്രധാന സവിശേഷതകളാണ്. 5000 എം.എ.എച്ച്. ബാറ്ററി പവറിൽ 45W ചാർജിങ് സംവിധാനവുമുണ്ട്.
ഗാലക്സി എസ്25 സ്ലിം എന്ന പേര് നൽകിയിരിക്കുന്ന സിരീസിലെ പ്രധാന ഫോൺ ജനുവരിയിൽ നടക്കുന്ന ഇവന്റിൽ അവതരിപ്പിച്ചേക്കില്ല. വരാൻ പോകുന്ന ആപ്പിൾ ഐഫോൺ 17 എയറിനുള്ള സാംസങ്ങിന്റെ മറുപടി എന്ന നിലയിലാണ് എസ്25 സ്ലിം തയാറായിക്കൊണ്ടിരിക്കുന്നത്. എസ്25 സ്ലിം സാംസങ്ങിൻ്റെ ഏറ്റവും പുതിയ ALoP (ഓൾ ലെൻസസ് ഓൺ പ്രിസം) ടെക്നോളജി പിന്തുണയോടെയാകും എത്തുക.
Be the first to comment