തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ്. ഉയർന്ന് ചൂട് കണക്കിലെടുത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഉയർന്ന മുന്നറിയിപ്പ്.
കണ്ണൂരിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയത്ത് ജില്ലയിൽ 37ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനില മുന്നറിയിപ്പ് ഉള്ളതിനാൽ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് നിർദേശം. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ പലർക്കും സൂര്യാഘാതമേറ്റിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലേതിനേക്കാൾ മൂന്ന് ഡിഗ്രിവരെ ചൂട് ഈ വർഷം കൂടിയിട്ടുണ്ട്. ഇന്നലെ ശരാശരി താപനില 35 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. നാളെ 38 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കും. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ 38-40 ഡിഗ്രി സെൽഷ്യസ് താപനില എല്ലാ ജില്ലകളിലും പ്രതീക്ഷിക്കാമെന്നുമാണ് പ്രവചനം.
Be the first to comment