താത്ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി; എം.ബി. രാജേഷ്

തിരുവനന്തപുരം കോർപ്പറേഷനിലെ നിലവിലുള്ള 295 താത്കാലിക ഒഴിവുകളിൽ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച്‌ വഴി നിയമനം നടത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം ബി രാജേഷ്‌ അറിയിച്ചു. തിരുവനന്തപുരം നഗരസഭയിലെ താൽകാലിക നിയമനങ്ങൾക്ക് പട്ടിക തേടിയുള്ള മേയറുടെ കത്ത് വിവാദമായതോടെയാണ് മന്ത്രി വിഷയത്തിൽ ഇടപെട്ടത്. പാർട്ടി നിർദേശത്തെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.

നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലേക്ക് 295 താത്കാലിക ജീവനക്കാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നുണ്ടെന്നും ഇതിലേക്ക് പാര്‍ട്ടിയുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്. നവംബര്‍ ഒന്നിന് അയച്ച കത്ത് സി.പി.എം. ജില്ലാ നേതാക്കന്‍മാര്‍ അതാത് വാര്‍ഡുകളിലെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതോടെയാണ് പുറത്തായത്.

Be the first to comment

Leave a Reply

Your email address will not be published.


*