സംസ്ഥാനത്തെ സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി 22 വർഷമായി ദീർഘിപ്പിച്ചു

സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി രണ്ടുവർഷം ദീർഘിപ്പിച്ചു. കോവിഡ് മഹാമാരിയുടെ കാലയളവിൽ പരിമിതമായി മാത്രം സർവീസ് നടത്താൻ കഴിഞ്ഞിരുന്ന സ്വകാര്യ ബസുകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് ഇത്തരം വാഹനങ്ങളുടെ കാലാവധി 20 വർഷത്തിൽ നിന്നും 22 വർഷമായി നീട്ടുന്നത്.

കോവിഡ് കാലഘട്ടത്തിൽ സർവീസ് നടത്തിയിട്ടില്ലാത്തതിനാൽ വാഹനങ്ങളുടെ കാലാവധി രണ്ടു വർഷം വർദ്ധിപ്പിച്ച് നൽകണമെന്ന സ്വകാര്യ ബസ് മേഖലയിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*