‘തളിർക്കട്ടെ പുതുനാമ്പുകൾ’; ജില്ലാതല ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റ്റി. എസ്. ശരത് നിർവഹിച്ചു.

തലയോലപ്പറമ്പ്: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം പരിസ്ഥിതി സംരക്ഷണം മുൻനിർത്തി നടപ്പാക്കിയ ‘തളിർക്കട്ടെ പുതുനാമ്പുകൾ’ പരിപാടിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റ്റി. എസ്. ശരത് നിർവഹിച്ചു. തലയോലപ്പറമ്പ് എജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ എം. എസ്. നമ്പൂതിരി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് സിബി ജി. നായർ, തലയോലപ്പറമ്പ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അനിൽ ചെള്ളാങ്കൽ, നാഷണൽ സർവീസ് സ്കീം ജില്ലാ കൺവീനർ രാഹുൽ ആർ, കടുത്തുരുത്തി ക്ലസ്റ്റർ കൺവീനർ ചെറിയാൻ കെ. സി, സ്കൂൾ ഹെഡ്മിസ്ട്രസ് മായാദേവി, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ശ്രീലേഖ എം. ആർ. എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ മികച്ച യുവ കർഷകൻ സുനിൽ കുമാറിനെ  ആദരിച്ചു. 

കേരളത്തിലെ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം വോളന്റിയർമാർ തയ്യാറാക്കിയ വിത്തുരുളകൾ വിതക്കുന്ന പദ്ധതിയാണ് ‘തളിർക്കട്ടെ പുതുനാമ്പുകൾ’.

Be the first to comment

Leave a Reply

Your email address will not be published.


*