താമരശ്ശേരി ഷഹബാസിന്റെ കൊലപാതകം; സഭയിൽ അടിയന്തരപ്രമേയ ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട് താമരശ്ശേരി പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകം നിയമസഭയിൽ ചർച്ചചെയ്യും. സഭ മാത്രമല്ല പൊതു സമൂഹവും ചർച്ച ചെയ്യേണ്ട വിഷയമാണിതെന്നും നിറഞ്ഞ സന്തോഷത്തോടെ ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ഉച്ചയ്ക്ക് 12 മുതൽ 2 വരെയാകും പ്രതിപക്ഷം ഉന്നയിച്ച പ്രമേയം ചർച്ച ചെയ്യുക. രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കിടയിലും യുവാക്കൾക്കിടയിലും അക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു ആവശ്യം.

ലഹരി മദ്യം സിനിമ എന്നിങ്ങനെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് പൊതു സമൂഹത്തിൽ ചർച്ചക്ക് കൈമാറണം. ചർച്ചക്ക് തയ്യാറായ സർക്കാരിനെ സ്പീക്കർ അഭിനന്ദിച്ചു.

അതേസമയം, ആരോപണ വിധേയരായ കുട്ടികളെ വെള്ളിമാടുകുന്നു ജുവൈനൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കാനുള്ള നീക്കത്തിനെതിരെ യുവജന സംഘടനയുടെ പ്രതിഷേധം ശക്തമായിരുന്നു. ജുവൈനൽ ഹോമിലേക്ക് എംഎസ്എഫ് നടത്തിയ പ്രവർത്തകരുടെ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നീട് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. ജുവൈനൽ ഹോമിലേക്ക് യൂത്ത് കോൺഗ്രസ്‌, കെഎസ്യു നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. ജുവനൈൽ ഹോമിൻ്റെ മതിൽ ചാടിക്കടന്നായിരുന്നു ഇവരുടെ പ്രതിഷേധം. ഇവരെ പൊലീസ് തടഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*