
ചിയാൻ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയുന്ന ‘തങ്കലാൻ’ തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. സിനിമയുടെ റിലീസ് തീയതി നിരവധി തവണ മാറ്റിയതിൽ ആരാധകർ നിരാശ പങ്കുവെക്കുകയും ചെയ്തിരുന്നു. ചിത്രം ആഗസ്റ്റ് 15 ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ധനഞ്ജയൻ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയതിന് പിന്നാലെ ചിത്രത്തിന്റേതായി പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് സംഗീത സംവിധായകൻ ജി വി പ്രകാശ്.
തങ്കാലൻ ബിജിസ്‌കോർ പൂർത്തിയായി, എൻ്റെ ഏറ്റവും മികച്ചത് നൽകി. ഗംഭീര സിനിമയാണ് ,കാത്തിരിക്കുന്നു. ചിത്രത്തിന്റെ ട്രെയിലർ ഉടൻ തന്നെ നിങ്ങളിലേക് എത്തും. ഇന്ത്യൻ സിനിമ തങ്കാലന് വേണ്ടി ഒരുങ്ങിക്കോളൂ” എന്നാണ് ജി വി പ്രകാശ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
തങ്കാലൻ ബിജിസ്‌കോർ പൂർത്തിയായി, എൻ്റെ ഏറ്റവും മികച്ചത് നൽകി. ഗംഭീര സിനിമയാണ് ,കാത്തിരിക്കുന്നു. ചിത്രത്തിന്റെ ട്രെയിലർ ഉടൻ തന്നെ നിങ്ങളിലേക് എത്തും. ഇന്ത്യൻ സിനിമ തങ്കാലന് വേണ്ടി ഒരുങ്ങിക്കോളൂ എന്നാണ് ജി വി പ്രകാശ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
Be the first to comment