എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ തണ്ണീർ പന്തൽ ആരംഭിച്ചു

ഏറ്റുമാനൂർ: കേരള എൻ ജി ഒ യൂണിയൻ ആർപ്പൂക്കര -ഏറ്റുമാനൂർ ഏരിയാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാഷ്വാലിറ്റിക്ക് സമീപം തണ്ണീർ പന്തൽ ആരംഭിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  ആര്യാ രാജൻ തണ്ണീർപന്തൽ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ഏരിയാ പ്രസിഡന്റ്‌ ആശാമോൾ കെ ആർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം എഥേൽ, ജില്ലാ കമ്മിറ്റി അംഗം ബിലാൽ കെ റാം എന്നിവർ പ്രസംഗിച്ചു. ഏരിയാ സെക്രട്ടറി അലക്സ് പി പാപ്പച്ചൻ സ്വാഗതവും ജില്ല കമ്മിറ്റി അംഗം രാജേഷ് എ ബി കൃതജ്ഞതയും രേഖപ്പെടുത്തി.

അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്കും ബന്ധുക്കൾക്കും ജീവനക്കാർക്കും തണ്ണീർ പന്തലിൽ സൗജന്യമായി സംഭാരവും കൂടി വെള്ളവും വിതരണം ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*