വേനൽച്ചൂടിൽ ആശ്വാസമായി സൗജന്യ കുടിവെള്ളവും സംഭാര വിതരണവുമായി മാന്നാനം സഹകരണ ബാങ്കിൻ്റെ തണ്ണീർ പന്തൽ

ഏറ്റുമാനൂർ: വേനൽച്ചൂടിൽ ആശ്വാസമായി പൊതുജനങ്ങൾക്ക് സൗജന്യ കുടിവെള്ളവും സംഭാരവും വിതരണം ചെയ്യുന്നതിനായ് മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് ക്ലപ്തം നമ്പർ – 3647 ന്റെ ആഭിമുഖ്യത്തിൽ തണ്ണീർ പന്തൽ ആരംഭിച്ചു.

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ അതിരമ്പുഴ ഗ്രാമപഞ്ചായത്തംഗം അമ്പിളി പ്രദീപിന് സംഭാരം നിൽകിക്കൊണ്ട് തണ്ണീർ പന്തലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി കെ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോസഫ് ജോയി സ്വാഗതം പറഞ്ഞു . ഭരണ സമിതിയംഗങ്ങളായ കെ റ്റി ഗോപി, ഷിനോ മാത്യു, ജേക്കബ് തോമസ്, അജിത അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി എബി ജേക്കബ് കൃതജ്ഞത രേഖപ്പെടുത്തി.

മാന്നാനം ജംഗ്ഷനു സമീപം ബാങ്ക് ഹെഡ് ഓഫീസിനു മുൻപിലാണ് തണ്ണിർ പന്തൽ ആരംഭിച്ചിരിക്കുന്നത്. കടുത്ത വേനൽ ശമിക്കുന്നതുവരെ പൊതുജനങ്ങൾക്ക് ദിവസവും സൗജന്യമായി സംഭാരവും കുടിവെള്ളവും വിതരണം ചെയ്യുമെന്ന് ബാങ്ക് പ്രസിഡൻറ് പി കെ ജയപ്രകാശ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*