ടാറ്റ, നിസാൻ, മഹീന്ദ്ര തുടങ്ങിയ വാഹനനിർമാതാക്കളുടെ എസ്‍യുവികളാണ് ഓഗസ്റ്റില്‍ വിപണിയിലെത്താനിരിക്കുന്നത്. മിഡ് റേഞ്ചില്‍ തുടങ്ങി ആഡംബര വിഭാഗം വരെ നീളുന്ന എസ്‍യുവികള്‍ പട്ടികയിലുണ്ട്. നിസാൻ എക്‌സ് ട്രെയില്‍, ടാറ്റ കർവ്, ടാറ്റ കർവ് ഇവി, മഹീന്ദ്ര ഥാർ റോക്‌സ് എന്നിവയാണ് എസ്‍യുവികള്‍. ഇവയുടെ സവിശേഷതകള്‍ പരിശോധിക്കാം.
നിസാൻ എക്‌സ് ട്രെയില്‍
ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിസാൻ എക്‌സ് ട്രെയില്‍ എസ്‌യുവി വിപണിയിലെത്തിക്കുന്നത്. ജീപ്പ് മെറിഡിയൻ, എംജി ഗ്ലോസ്റ്റർ, സ്കോഡ കോഡിയാക്, ടൊയോട്ട ഫോർച്ചൂണർ എന്നിവയാണ് എക്‌സ് ട്രെയിലിന്റെ റോഡിലെ എതിരാളികള്‍. ഏഴ് സീറ്റർ എസ്‍യുവിയില്‍ 1.5 ലിറ്റർ ത്രീ സിലിൻഡർ ടർബൊ പെട്രോള്‍ എഞ്ചിനാണ് വരുന്നത്. 40 മുതല്‍ 45 ലക്ഷം രൂപവരെയാണ് എക്‌സ് ഷോറൂം വില.
ടാറ്റ കർവ്
ഓഗസ്റ്റ് ഏഴിനാണ് ടാറ്റ കർവ് ലോഞ്ച് ചെയ്യുന്നത്. ഹ്യുണ്ടയ് ക്രേറ്റ, കിയ സെല്‍ട്ടോസ് എന്നിവയായിരിക്കും പ്രധാന എതിരാളികള്‍. 1.2 ലിറ്റർ ടർബൊ പെട്രോള്‍, 1.5 ലിറ്റർ ഡീസല്‍, 1.2 ലിറ്റർ ത്രീ സിലിൻഡർ ടർബൊ പെട്രോള്‍ എന്നിങ്ങനെയാണ് വേരിയന്റുകള്‍. ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് ഓപ്ഷനും ലഭ്യമാണ്.
ടാറ്റ കർവ് ഇവി
രണ്ട് ബാറ്ററി പാക്കുകളിലാണ് കർവ് ഇവി എത്തുന്നത്. 55 കിലോ വാട്ട് ഹവർ, 40.5 കിലോ വാട്ട് ഹവർ എന്നിവയാണ് ഓപ്ഷനുകള്‍. ഒറ്റ ചാർജില്‍ 550 കിലോ മീറ്റർ വരെയാണ് ദൂരപരിധി. 12.3 ഇഞ്ച് ടച്ച് സ്ക്രീൻ, ഡിജിറ്റല്‍ ഡ്രൈവേഴ്‌സ് ഡിസ്പ്ലെ, പനോരമിക്ക് സണ്‍റൂഫ്, റിക്ലൈനിങ് റിയർ സീറ്റ്, വെന്റിലേറ്റഡ് സീറ്റുകള്‍, അഡാസ് ലെവല്‍ 2 എന്നിവയാണ് സവിശേഷതകൾ.
മഹീന്ദ്ര ഥാർ റോക്‌സ്
ഥാറിന്റെ അഞ്ച് ഡോർ വരുന്ന വേരിയന്റാണ് റോക്‌സ്. ഓഗസ്റ്റ് 15 മുതലാണ് വില്‍പ്പന ആരംഭിക്കുക. മൂന്ന് ഡോറുകള്‍, 10.25 ടച്ച് സ്ക്രീൻ, ഡിജിറ്റല്‍ ഇൻസ്ട്രമന്റ് ക്ലസ്റ്റർ, എല്‍ഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകള്‍, 360 ഡിഗ്രി ക്യാമറ, അഡാസ് എന്നിവയാണ് സവിശേഷതകള്‍.
Be the first to comment