
തിരുവനന്തപുരം: ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനവുമായി സഞ്ജു സാംസൺ മുന്നേറുകയാണ്. എന്നാൽ ട്വന്റി 20 ലോകകപ്പിൽ ഉൾപ്പടെ സഞ്ജുവിൻ്റെ സ്ഥാനം ഇപ്പോഴും വ്യക്തമല്ല. ഈ സാഹചര്യത്തിൽ മലയാളി താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് എം പി ശശി തരൂർ. രോഹിത് ശർമ്മയ്ക്ക് ശേഷം ഇന്ത്യൻ ട്വന്റി 20 ടീം നായകൻ സഞ്ജു ആകണമെന്ന ഹർഭജൻ സിംഗിൻ്റെ വാക്കുകളെ പിന്തുണച്ചാണ് തരൂർ രംഗത്തുവന്നത്.
Delighted to agree with my fellow MP @harbhajan_singh on both @ybj_19 and @IamSanjuSamson ! Have been arguing for years that Sanju has not had the selectoral breaks he deserved. Now he is the leading Keeper-batsman in the @IPL but is still not discussed when the team is debated.… https://t.co/ZaqVHMIpTT
— Shashi Tharoor (@ShashiTharoor) April 24, 2024
തൻ്റെ സഹപ്രവർത്തകൻ ഹർഭജൻ സിംഗ് പറയുന്നത് കേൾക്കൂ. യശസ്വി ജയ്സ്വാളും സഞ്ജു സാംസണും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. സഞ്ജുവിന് കാലങ്ങളായിട്ട് അർഹിച്ച പരിഗണന ലഭിക്കുന്നില്ല. രാജസ്ഥാനെ മികച്ച രീതിയിൽ നയിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്ററാണ് സഞ്ജു. എന്നാൽ ലോകകപ്പ് ടീമിലടക്കം സഞ്ജുവിൻ്റെ പേര് ചർച്ച പോലും ചെയ്യുന്നില്ല. സഞ്ജുവിന് നീതി നൽകാൻ ഇന്ത്യൻ ക്രിക്കറ്റ് തയ്യാറാകണമെന്നും തരൂർ വ്യക്തമാക്കി.
Yashasvi Jaiswal’s knock is a proof of class is permanent . Form is temporary @ybj_19 and there shouldn’t be any debate about Keepar batsman . @IamSanjuSamson should walks in to the Indian team for T20 worldcup and also groomed as a next T20 captain for india after rohit . koi…
— Harbhajan Turbanator (@harbhajan_singh) April 22, 2024
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ആദ്യ വിക്കറ്റ് കീപ്പറായി സഞ്ജുവിനെ പരിഗണിക്കണമെന്നാണ് ഹർഭജൻ പ്രതികരിച്ചത്. താരങ്ങൾക്ക് എപ്പോഴും നന്നായി കളിക്കാൻ കഴിയില്ല. എന്നാൽ ആരുടെയും പ്രതിഭയെ തടയാൻ കഴിയില്ല. യശസ്വി ജയ്സ്വാളിൻ്റെ പ്രകടനം ഇക്കാര്യം സൂചിപ്പിക്കുന്നതാണെന്നും ഹർഭജൻ വ്യക്തമാക്കി.
Be the first to comment