താഴത്തങ്ങാടി വള്ളംകളിയുടെ പ്രവർത്തനോദ്ഘാടനം തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു

ചാമ്പ്യൻസ് ലീഗ് വള്ളംകളിയുടെ ( സി.ബി.എൽ ) ഭാഗമായുള്ള 122-ാമത് താഴത്തങ്ങാടി വള്ളംകളിയുടെ പ്രവർത്തനോദ്ഘാടനം കോട്ടയം വെസ്റ്റ് ക്ലബിൽ തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു. സി.ബി.എല്ലിന്റെ വരവോടെ കേരളത്തിലെ മത്സരവള്ളംകളിയുടെ മാനം ആകെ മാറിയെന്ന് എം.പി. ചൂണ്ടിക്കാട്ടി. വിനോദ സഞ്ചാരികളെ വലിയ തോതിൽ ആകർഷിക്കാൻ മത്സര വള്ളംകളിക്ക് കഴിയുന്നുണ്ടെന്ന് എം.പി. പറഞ്ഞു.

ഒക്‌ടോബർ ഏഴിനാണ് വള്ളം കളി മത്സരം. ചടങ്ങിൽ കോട്ടയം വെസ്റ്റ് ക്ലബ് പ്രസിഡന്റ് സുനിൽ ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ലോഗോ പ്രകാശനം നിർവഹിച്ചു. കളി വള്ളങ്ങളുടെ രജിസ്ട്രേഷന്റെ ഉദ്ഘാടനം കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ നിർവഹിച്ചു. ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം അർക്കാഡിയ ഗ്രൂപ്പ് ചെയർമാൻ കെ.ടി. തോമസിൽ നിന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധിയായ വി.ബി. ബിനു ഏറ്റുവാങ്ങി. മുൻ എം.എൽ.എ. സി.കെ. സദാശിവൻ ചാമ്പ്യൻസ് ലീഗ് വള്ളം കളിയെക്കുറിച്ചുള്ള മുഖ്യ പ്രഭാഷണം നടത്തി.
തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, കോട്ടയം നഗരസഭാംഗങ്ങളായ കെ.ബി. സന്തോഷ്‌കുമാർ, ജിഷ ജോഷി, ഷേബ മാർക്കോസ്, ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്തംഗം എ.എം. ബിനു, തിരുവാർപ്പ് ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എം. ഷൈനിമോൾ, സമീന, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ പദ്‌മകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധിയായ കെ. അനിൽകുമാർ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*