22-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം

22-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം. ബ്രിട്ടനിലെ ബിര്‍മിംഗ് ഹാമിലാണ് മത്സരം. പിവി സിന്ധുവായിരിക്കും ഇന്ത്യന്‍ പതാക ഏന്തുക. ഇന്ത്യന്‍ സമയം രാത്രി 11.30 മുതലാണ് ഉദ്ഘാടന ചടങ്ങുകള്‍. 72 കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍നിന്നായി 5000ലേറെ കായികതാരങ്ങള്‍ മേളയില്‍ മാറ്റുരയ്ക്കും. ആഗസ്ത് എട്ടുവരെയാണ് മേള. 20 കായിക ഇനങ്ങളിലാണ് മത്സരം. ഇന്ന് ഉദ്ഘാടനച്ചടങ്ങ് മാത്രമാണ് നടക്കുന്നത്. മത്സരങ്ങള്‍ നാളെ തുടങ്ങും. കഴിഞ്ഞതവണത്തെ മേളയില്‍ മികച്ച പ്രകടനം നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

2022 ജൂലൈ 28 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഗെയിംസ് നടക്കുന്നത്. മൂന്നാം തവണയാണ് ഇംഗ്ലണ്ട് കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. 200 അധികം താരങ്ങളാണ് ഇന്ത്യക്ക് വേണ്ടി മത്സരിക്കുന്നത്. ഗുസ്തി, ബോക്‌സിങ്, ബാഡ്മിന്റണ്‍ തുടങ്ങിയ ഇനങ്ങളിലാണ് ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുളളത്. വനിത ക്രിക്കറ്റിലും, ഹോക്കിയിലും ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. ഉറച്ച മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര പരിക്കുമൂലം വിട്ടു നില്‍ക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*