
ഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഈ മാസം 24 മുതൽ ജൂലൈ മൂന്ന് വരെ നടക്കും. എംപിമാരുടെ സത്യപ്രതിജ്ഞ, സ്പീക്കർ തിരഞ്ഞെടുപ്പ് എന്നിവ ഈ കാലയളവിൽ നടക്കും. ജൂൺ 27 മുതൽ ജൂലൈ മൂന്ന് വരെ രാജ്യസഭ സമ്മേളനവും ചേരുമെന്നും കേന്ദ്ര പാർലമെൻ്ററി കാര്യമന്ത്രി കിരൺ റിജിജു അറിയിച്ചു.
എട്ട് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ ആദ്യ മൂന്ന് ദിവസങ്ങളിൽ പുതിയ എംപിമാരുടെ സത്യപ്രതിജ്ഞ, സ്പീക്കർ തിരഞ്ഞെടുപ്പ് എന്നിവ നടക്കും. ലോക്സഭ സ്പീക്കർ സ്ഥാനത്ത് ആര് എത്തും എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് രാജ്യം. ജെഡിയു, ടിഡിപി പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സ്പീക്കർ സ്ഥാനം ബിജെപി തന്നെ നിലനിർത്താനാണ് സാധ്യത.
Be the first to comment