35-ാമത് കെസിബിസി അഖില കേരള പ്രൊഫഷണല്‍ നാടക മേള സെപ്റ്റംബര്‍ 23 മുതല്‍ 30 വരെ പാലാരിവട്ടം പിഒസിയില്‍ നടക്കും

കൊച്ചി: 35-ാമത് കെസിബിസി അഖില കേരള പ്രൊഫഷണല്‍ നാടക മേള സെപ്റ്റംബര്‍ 23 മുതല്‍ 30 വരെ പാലാരിവട്ടം പിഒസിയില്‍ നടക്കും. 23-ന് വൈകുന്നേരം 5.30ന് നാടകമേള ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആദ്യ മത്സരനാടകം അവതരിപ്പിക്കും. തിരുവനന്തപുരം സാഹിതിയുടെ ‘മുച്ചീട്ടു കളിക്കാരന്റെ മകള്‍’, ആലപ്പുഴ സൂര്യകാന്തിയുടെ ‘കല്യാണം’, അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘അനന്തരം’, കൊല്ലം അനശ്വരയുടെ ‘അന്നാ ഗാരേജ്’, കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘വെളിച്ചം’, കൊല്ലം കാളിദാസ കലാകേന്ദ്രയുടെ ‘അച്ഛന്‍’, കൊച്ചിന്‍ ചന്ദ്രകാന്തയുടെ ‘ഉത്തമന്റെ സങ്കീര്‍ത്തനം’, എന്നീ നാടകങ്ങള്‍ മത്സര വിഭാഗത്തില്‍ അവതരിപ്പിക്കും.

30-നാണ് സമ്മാനദാനം. തുടര്‍ന്ന് പ്രത്തനാപുരം ഗാന്ധിഭവന്‍ തീയേറ്റര്‍ ഇന്ത്യയുടെ ‘യാത്ര’ എന്ന പ്രദര്‍ശന നാടകം അവതരിപ്പിക്കും. നാടകമേളയുടെ സീറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. 1000/ രൂപയാണ് ഒരു ടിക്കറ്റിന്റെ വില. സീസണ്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ സീറ്റ് തിരഞ്ഞെടുക്കാവുന്നതാണ്. പിഒസി ഓഫീസില്‍ പണം അടച്ച് ടിക്കറ്റ് കൈപ്പറ്റേണ്ടതാണ്. അതിനു സാധിക്കാത്തവര്‍ക്ക് Rs. 1000/, 8593953953 എന്ന നമ്പറിലേക്ക് Gpay ചെയ്യാവുന്നതാണ്.
അങ്ങനെ ചെയ്യുന്നവര്‍ പേര്, ഫോണ്‍ നമ്പര്‍, സീറ്റ് നമ്പര്‍ ഇവയ്‌ക്കൊപ്പം ട്രാന്‍സാക്ഷന്‍ നടത്തിയതിന്റെ ഓണ്‍ലൈന്‍ രസീത് വാട്‌സാപ്പില്‍ അയച്ച് നല്‍കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 8281054656.

Be the first to comment

Leave a Reply

Your email address will not be published.


*