
കൊച്ചി: കേരളത്തിനുള്ള മൂന്നാം വന്ദേഭാരത് എക്സ്പ്രസ് യാത്ര ആരംഭിച്ചു. എറണാകുളം-ബംഗളൂരു റൂട്ടിലാണ് പുതിയ വന്ദേഭാരത് സർവീസ് നടത്തുന്നത്. ഉച്ചയ്ക്ക് 12.50നു എറണാകുളത്ത് നിന്ന് യാത്ര ആരംഭിച്ച ട്രെയിൻ രാത്രി 10ന് ബംഗളൂരുവിലെത്തും. ചെയർകാറിൽ ഭക്ഷണം ഉൾപ്പെടെ 1465 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2945 രൂപയുമാണു ടിക്കറ്റ് നിരക്ക്.
ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.50ന് എറണാകുളത്ത് നിന്ന് ട്രെയിൻ പുറപ്പെട്ട് രാത്രി 10ന് ബംഗളൂരു കന്‍റോൺമെന്‍റിൽ എത്തും. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ 5.30ന് ബംഗളൂരു കന്‍റോൺമെന്‍റിൽ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.20ന് എറണാകുളം ജംഗ്ഷനിലെത്തും. ജൂലൈ 31 മുതൽ ഓഗസ്റ്റ് 26 വരെയാണ് നിലവിൽ സർവീസ്. സ്ഥിരമാക്കുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. തൃശൂർ, പാലക്കാട്, പോത്തന്നൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
Be the first to comment