
പാലാ: 42-ാമത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 19 മുതല്‍ 23 വരെ നടക്കും. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഈ വര്‍ഷം വിപുലമായ രീതിയിലാണ് കണ്‍വന്‍ഷന്‍ ഒരുക്കിയിരിക്കുന്നത്.
അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ കണ്‍വന്‍ഷന്‍ നയിക്കും. വൈകുന്നേരം 3.30 മുതല്‍ രാത്രി ഒമ്പതുവരെയാണ് കണ്‍വന്‍ഷന്‍ സമയം.
കണ്‍വന്‍ഷന് ഒരുക്കമായി ബിഷപ്‌സ് ഹൗസില്‍ ആലോചനായോഗം നടന്നു. രൂപത വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങളും ക്രമീകരണങ്ങളും സംബന്ധിച്ച് ചര്‍ച്ച ചെയ്തു.
പാലാ രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ജോണിച്ചന്‍ കൊട്ടുകാപ്പള്ളി, ഫാ. ആല്‍ബിന്‍ പുതുപ്പറമ്പില്‍, ഫാ. ജയിംസ് ചൊവ്വേലിക്കുടിയില്‍, സിസ്റ്റര്‍ ആന്‍ ജോസ് എസ്എച്ച്, സിസ്റ്റര്‍ ജയ്‌സി സിഎംസി, ജോര്‍ജുകുട്ടി ഞാവള്ളില്‍, സണ്ണി പള്ളിവാതുക്കല്‍, പോള്‍സണ്‍ പൊരിയത്ത്, സെബാസ്റ്റ്യന്‍ കുന്നത്ത്, മാത്യുക്കുട്ടി താന്നിക്കല്‍, ബിനു വാഴേപ്പറമ്പില്‍, ജോര്‍ജ്കുട്ടി പാലക്കാട്ടുകുന്നേല്‍, തോമസ് പാറയില്‍, സെബാസ്റ്റ്യന്‍ പയ്യാനിമണ്ഡപത്തില്‍, ബാബു പോള്‍ പെരിയപ്പുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Be the first to comment