അതിരമ്പുഴ: ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിരമ്പുഴ ആശുപത്രിയിൽ മുഴുവൻ സമയം ഡോക്ടറെ നിയമിക്കണമെന്നും എക്സ്-റേ യൂണിറ്റ് പ്രവർത്തനം എല്ലാ ദിവസവും ആക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആശുപത്രി പടിക്കൽ നടത്തിയ ധർണയിൽ അതിരമ്പുഴ പഞ്ചായത്ത് കൺവീനർ ശ്രീ.ജോയി ചാക്കോ മുട്ടത്തുവയലിൽ അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ മണ്ഡലം പ്രസിഡണ്ട് ശ്രീ ബോബൻ ജോർജ് തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളായ അഭിലാഷ് കുര്യൻ, സജി ഇരുപ്പുമല, ഷാജി ജേക്കബ് പനച്ചേൽ ത്രേസ്യാമ അലക്സ്, മിനി ബെന്നി മ്ലാവിൽ, സുജിത്ത് കുമാർ, എം എസ് വിൻസെന്റ്, ജസ്റ്റിൻ മാത്യു മുണ്ടക്കൽ, കെം ജോൺ കളരിക്കൽ പി കെ രാജൻ, തുടങ്ങിയവർ സംസാരിച്ചു . ധർണ്ണയ്ക്കുശേഷം ഒപ്പുശേഖരണം നടത്തി നിവേദനം മെഡിക്കൽ ഓഫീസറെ ഏൽപ്പിക്കുകയും ചെയ്തു.
Be the first to comment