അതിരമ്പുഴ : അതിരമ്പുഴ പഞ്ചായത്ത്, പത്തൊമ്പതാം വാർഡ് വേലംകുളം ലിസ്യു നടയ്ക്കപ്പാലം റോഡ് നവീകരണത്തിന് വേണ്ടി M L A 18 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ട് 2 വർഷം കഴിഞ്ഞിട്ടും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വലിയ ഓട പോലെയാണ് റോഡ് പൊട്ടിത്തകർന്ന് കിടക്കുന്നത്. ഇതുവഴിയുള്ള യാത്ര ഇപ്പോൾ വളരെ ദുർഘടം പിടിച്ച അവസ്ഥയാണ്. ടൂവീലർ യാത്ര വളരെ അപകടം പിടിച്ച യാത്രയാണ് പലപ്പോഴും വാഹനങ്ങൾ ഇവിടെ മറിയാറുണ്ട്.
വെള്ളപ്പൊക്ക സമയത്ത് ഏതാണ്ട് നടക്കപ്പാലത്തിന്റെ താഴെ റോഡിൽ രണ്ടര അടിയോളം വെള്ളം റോഡിൽ കയറി വരാറുണ്ട് ആ സമയങ്ങളിൽ ടൂവീലറിനോ, ഓട്ടോറിക്കോ, കാൽനടയാത്രക്കാർക്ക് ആ വഴി പോകാൻ പോലും വയ്യാത്ത അവസ്ഥയാണ്. പഞ്ചായത്ത് ഭരണസമിതി യുടെ കൂട്ടുത്തരവാദിത്തം ഇല്ലായ്മയാണ്. പഞ്ചായത്തിലെ ഈ റോഡ് മാത്രമല്ല ഏതാണ്ട് 90% റോഡുകളുടെയും അവസ്ഥ ഇതിലും ദയനീയമാണ്.
വേസ്റ്റുകളും മാലിന്യങ്ങളും റോഡുകളിൽ എറിഞ്ഞ് പൃഥീനമായി കിടക്കുന്ന റോഡുകൾ എത്രയും പെട്ടെന്ന് നന്നാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേലംകുളം കുരിശുപള്ളി ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ ധർണ്ണ നടത്തി.
അതിരമ്പുഴ ആം ആദ്മി പാർട്ടിയുടെ പ്രസിഡണ്ട് ജോയി ചാക്കോ മുട്ടത്തുവയലിൽ അധ്യക്ഷത വഹിച്ചു. ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. എഎപി നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് കുര്യൻ പ്ലാoപറമ്പിൽ , സജി ഇരുപ്പുമല, ജസ്റ്റിൻ മാത്യു മുണ്ടയ്ക്കൽ, പി ജെ ജോസഫ് പാക്കുമല, മിനി ബെന്നി മ്ലാവിൽ, വർഗീസ് മഞ്ചേരികളം, ജോയി ചെമ്പനാനി, ത്രേസ്യാമ്മ അലക്സ് മുകളേൽ, ലൂസി തോമസ് ചെറുവള്ളിപറമ്പിൽ, ജിന്നീസ് പി മാത്യു തുടങ്ങിയവർ സംസാരിച്ചു.
Be the first to comment