
കൊച്ചി: ലിഫ്റ്റ് തകര്‍ന്ന് ചുമട്ടുതൊഴിലാളി മരിച്ചു. സിഐടിയു പ്രവര്‍ത്തകന്‍ നസീര്‍ ആണ് മരിച്ചത്. 42 വയസായിരുന്നു. എറണാകുളം ഉണിച്ചിറയിലാണ് സംഭവം. ലിഫ്റ്റിന്റെ റോപ്പ് പൊട്ടിയാണ് അപകടം ഉണ്ടായത്.
ഉണിച്ചിറ ജിയോജിത് ബില്‍ഡിങ്ങിലെ ലിഫറ്റാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് പിന്നാലെ തൃക്കാക്കരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Be the first to comment