
കോട്ടയം:ബാംഗ്ലൂർ തിരുവനന്തപുരം എക്‌സ്‌പ്രസിൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് ദർശനത്തിനായി യാത്ര ചെയ്തിരുന്ന കർണാടക സ്വദേശിനിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പരാതിയിൽ ഗുവാത്തി ആസാം സ്വദേശിയായ മിറാജുൽ ഇസ്ലാം അറസ്റ്റിൽ.
കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ റെജി പി ജോസഫിന്റെ നേതൃത്വത്തിൽ പ്ലാറ്റ്ഫോം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സാം മാർട്ടിൻ , ഹരിജിത്ത് ,ആർപിഎഫ് ഉദ്യോഗസ്ഥരായ സനൽ ജി കൃഷ്ണൻ ,അനിൽ കെ ബാബു എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അരമണിക്കൂറിനകം കണ്ടെത്തി അറസ്റ്റ് ചെയ്യുകയും. നഷ്ടപ്പെട്ട മൊബൈൽ റിക്കവറി ചെയ്യുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Be the first to comment