ഞാൻ അവരുടെ കടം തീർത്തു, ഇപ്പോൾ പുതിയൊരു ലക്ഷ്യം; ലയണൽ മെസ്സി

ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്കയ്ക്ക് ഒരുങ്ങുകയാണ് ലയണൽ മെസ്സി നായകനായ അർജന്റീനൻ സംഘം. ഇതിന് മുമ്പായി താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് തരം​ഗമാകുന്നത്. ലോകചാമ്പ്യനായുള്ള ഇപ്പോഴത്തെ വികാരമെന്തെന്നാണ് അഭിമുഖത്തിൽ അർജന്റീനൻ നായകൻ നേരിട്ട ഒരു ചോദ്യം.

തനിക്ക് ഇപ്പോൾ ഏറെ ആശ്വാസമുണ്ടെന്നായിരുന്നു മെസ്സിയുടെ മറുപടി. താൻ ഒരു കടം വീട്ടിയിരിക്കുന്നു. തന്റെ കുടുംബത്തോട് രാജ്യത്തോട് അർജന്റീന ഫുട്ബോളിന്റെ ആരാധകരോട് എല്ലാവരോടുമുള്ള കടമ താൻ പൂർത്തിയാക്കിയിരിക്കുന്നു. ജീവിതം മുന്നോട്ടുപോകുകയാണ്. ഇപ്പോൾ തന്റെ മുന്നിലുള്ള മറ്റൊരു ലക്ഷ്യം കോപ്പ അമേരിക്ക ടൂർണമെന്റ് വിജയിക്കുകയാണെന്നും ലയണൽ മെസ്സി വ്യക്തമാക്കി.

ജൂൺ 21നാണ് കോപ്പ അമേരിക്ക ടൂർണമെന്റിന് തുടക്കമാകുന്നത്. നിലവിലത്തെ ചാമ്പ്യന്മാരായ അർജന്റീന ആദ്യ മത്സരത്തിൽ കാനഡയെ നേരിടും. മെസ്സിക്കും സഹതാരം എയ്ഞ്ചൽ ഡി മരിയയ്ക്കും ഇതൊരുപക്ഷേ അവസാന ടൂർണമെന്റാവും. കോപ്പ അമേരിക്കയ്ക്ക് ശേഷം വിരമിക്കുമെന്ന് ഡി മരിയ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*