എഐ തൊഴിലവസരങ്ങള്‍ തടസപ്പെടുത്താൻ സാധ്യതയെന്ന് സാമ്പത്തിക സർവേ

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ (എഐ) വരവ് എല്ലാ നൈപുണ്യ തലങ്ങളിലുമുള്ള തൊഴിലാളികള്‍ക്ക് വലിയ അനിശ്ചിതത്വത്തിന് കാരണമാകുമെന്ന് സാമ്പത്തിക സർവേ റിപ്പോര്‍ട്ട്. പുതിയ കാലത്തെ സാങ്കേതികവിദ്യ ചില മേഖലകളിലെ തൊഴിലവസരങ്ങളെ തടസപ്പെടുത്താൻ സാധ്യതയുണ്ടെന്നും സര്‍വേ പ്രവചിച്ചു. ഉത്‌പാദന ക്ഷമത വർധിപ്പിക്കുന്നതിന് എഐക്ക് കാര്യമായ സാധ്യതയുണ്ട്.

ഉപഭോക്തൃ സേവനം ഉൾപ്പെടെയുള്ള പതിവ് ജോലികൾ യാന്ത്രികമാകും. ഭാവനപരമായി ചിത്രങ്ങളും വീഡിയോയും സൃഷ്‌ടിക്കുന്നതിനായി എഐ ടൂളുകളെ വിപുലമായി ഉപയോഗിക്കും. ആരോഗ്യ സംരക്ഷണം ത്വരിതപ്പെടുത്താനും മയക്കുമരുന്ന് കണ്ടെത്തലിനും എഐക്ക് സാധിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*