ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടത്തി ചികിത്സക്കുള്ള അഡ്മിഷൻ ബുക്കിന് പണം ഈടാക്കി അധികൃതര്‍. ഇന്ന് മുതലാണ് രോഗികളില്‍നിന്ന് അഡ്മിഷൻ ബുക്കിന് 30 രൂപ ഈടാക്കി തുടങ്ങിയത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ദുരിതം രോഗികളിലും അടിച്ചേല്‍പ്പിക്കുന്നുവെന്ന ആരോപണമാണ് ഇതോടെ ഉയരുന്നത്. ഇന്ന് മുതലാണ് പുതിയ തീരുമാനം പ്രബാല്യത്തില്‍ വന്നത്. സര്‍ക്കാര്‍ പ്രസ്സില്‍നിന്നും അഡ്മിഷൻ ബുക്ക് വിതരണം ചെയ്യുന്നത് നിലച്ചതോടെയാണ് പുതിയ തീരുമാനമെന്നാണ് അധികൃതരുടെ വിശദീകരണം. നേരത്തെ അഡ്മിഷൻ ബുക്ക് രോഗികള്‍ക്ക് സൗജന്യമായാണ് നല്‍കിയിരുന്നത്.
ആശുപത്രിയില്‍ കിടത്തി ചികിത്സക്കായി വരുന്ന രോഗികള്‍ക്ക് നല്‍കുന്ന അഡ്മിഷൻ ബുക്ക് സര്‍ക്കാര്‍ പ്രസ്സില്‍ നിന്ന് ലഭ്യമാകാത്ത സാഹചര്യത്തില്‍ ആശുപത്രി വികസന സൊസൈറ്റി മുഖേന പ്രിന്‍റ് ചെയ്ത് 30 രൂപ ഈടാക്കി രോഗികള്‍ക്ക് നല്‍കാൻ ആശുപത്രി അഡ്മിനിസ്ട്രേഷൻ യോഗത്തില്‍ തീരുമാനിച്ചത് എന്ന് സൂപ്രണ്ട് ഡോ. അബ്ദുള്‍ സലാം ഇറക്കിയ ഉത്തരവിൽ പറയുന്നത്. തീരുമാനപ്രകാരം മാര്‍ച്ച് ഒന്നുമുതൽ അഡ്മിഷൻ ബുക്കിന് 30 രൂപ ഈടാക്കുമെന്നുമാണ് ഉത്തരവിളുള്ളത്.
Be the first to comment