തൃശൂര്: മുലപ്പാല് തൊണ്ടയില് കുടുങ്ങി കുഞ്ഞ് മരിച്ചു. വടക്കാഞ്ചേരി ഉത്രാളിക്കാവിന് സമീപമാണ് സംഭവം. ചാത്തന്കോട്ടില് അന്സാര്-ഷിഹാന തസ്നി ദമ്പതികളുടെ മകള് നൈഷാന(78 ദിവസം)യാണ് മരിച്ചത്. ഇന്ന് പുലര്ച്ചെയായിരുന്നു സംഭവം.
ഇരിങ്ങാലക്കുട: അഗ്നിരക്ഷാ നിലയത്തിലെ ഫയർ & റെസ്ക്യൂ ഓഫീസർ കെ.ബി. കെവിൻ രാജ് (33) നിര്യാതനായി. ചൊവ്വാഴ്ച വൈകിട്ട് ഫുട്ബോൾ കളിക്കുന്നതിനിടെ കെവിൻ രാജ് കുഴഞ്ഞു വീണതിനെ തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകി ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്പമംഗലം കാഞ്ഞിരപ്പറമ്പിൽ വീട്ടിൽ ബാബുരാജിന്റെയും ശ്രീദേവിയുടെയും മകനാണ്. […]
തൃശൂര്: തൃശൂര് പോലീസ് അക്കാദമിയില് എസ്ഐയെ മരിച്ച നിലയില് കണ്ടെത്തി. പോലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോര്ജ് (35) ആണ് മരിച്ചത്. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില് ആണ് ജിമ്മിയെ മരിച്ച നിലയില് കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് സംശയം. കേരള പോലീസ് ഫുട്ബോള് ടീമിലെ താരം കൂടിയാണ്.
തൃശൂർ: തൃശൂരിൽ കെഎസ്ആർടിസി ബസ് ഇടിച്ച തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ ഉടൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ പുതിയ വെങ്കല പ്രതിമ പണിഞ്ഞു നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ ജൂൺ 9ന് ആണ് ശക്തന്റെ തമ്പുരാന്റെ പ്രതിമ തകർന്നത്. രണ്ടു മാസമായിട്ടും പ്രതിമയുടെ പുനർ നിർമാണം പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിൽ […]
Be the first to comment