അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പരിധിയിൽ മികച്ച കർഷകരെ ആദരിക്കുന്നു

ചിങ്ങം 1 കർഷക ദിനമായി ആഘോഷിക്കുന്നതിനോടനുബന്ധിച്ച് അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന മികച്ച കർഷകരെ ആദരിക്കുന്നു.

1) മികച്ച നെൽ കർഷകൻ /കർഷക

2) മികച്ച നാളികേര കർഷകൻ/കർഷക

3) മികച്ച വാഴ കർഷകൻ /കർഷക

4) പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗത്തിലെ കർഷൻ/കർഷക

5) സമ്മിശ്ര കർഷകൻ/കർഷക

6) ക്ഷീര കർഷകൻ/കർഷക

7) മികച്ച പച്ചക്കറി കർഷകൻ /കർഷക

8) മികച്ച വിദ്യാർത്ഥി കർഷക/ കർഷകൻ

9) മികച്ച കൃഷി ഗ്രൂപ്പ്

10) മികച്ച വനിതാ കർഷക

11) മികച്ച യുവ കർഷകൻ / കർഷക

12) മികച്ച കർഷക തൊഴിലാളി

13)മികച്ച ജൈവ കർഷകൻ / കർഷക എന്നീ വിഭാഗങ്ങളിലെ മാതൃകാ കർഷകരെയാണ് ആദരിക്കുന്നത്.

പുരസ്ക്കാരത്തിനായുള്ള അപേക്ഷകൾ ആഗസ്റ്റ് 6 വൈകിട്ട് 5 മണിക്കകം കൃഷിഭവനിൽ സമർപ്പിക്കണം. അപേക്ഷയോടൊപ്പം സ്വന്തം കൃഷിയെ സംബന്ധിച്ച ഒരു ലഘു വിവരണം കൂടി ഉൾപ്പെടുത്തണം.
പേര് , മേൽ വിലാസം, ഫോൺ നമ്പർ, വാർഡ് എന്നിവ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം. ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ഫീൽഡ് തല പരിശോധന സമിതി കൃഷിയിടം സന്ദർശനം നടത്തി വിലയിരുത്തിയാകും അവാർഡിനായി കർഷകരെ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ 3 വർഷങ്ങളിൽ അവാർഡ് ലഭിച്ച കർഷകർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

Be the first to comment

Leave a Reply

Your email address will not be published.


*