അതിരമ്പുഴ : കർഷക ദിനത്തോടനുബന്ധിച്ച് അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും, കൃഷി ഭവന്റെയും നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിലെ മികച്ച കർഷകർക്ക് ചിങ്ങം 1 ന് പുരസ്‌കാരങ്ങൾ നൽകി ആദരിക്കുവാൻ അതിരമ്പുഴ കൃഷി ഓഫീസ് ഹാളിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വികസന സമിതി അംഗങ്ങൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
നെൽകർഷകൻ, കേര കർഷകൻ, സമ്മിശ്ര കർഷകൻ, വനിതാ കർഷക, യുവകർഷകൻ, വിദ്യാർത്ഥി കർഷകൻ, SC/ST വിഭാഗത്തിൽ പെട്ട കർഷകൻ, കർഷകത്തൊഴിലാളി, ക്ഷീര കർഷകൻ, മികച്ച അടുക്കള തോട്ടം, വാഴ കർഷകൻ, മുതിർന്ന കർഷകൻ, ജൈവ കർഷകൻ, ഉത്തമ കൃഷി കുടുംബം എന്നീ വിഭാഗങ്ങളിൽ അപേക്ഷിക്കാം. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ, അനുബന്ധ രേഖകൾ സഹിതം കർഷകർ നേരിട്ടോ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷിഭവൻ മുഖേനയോ ഓഗസ്റ്റ് 7 വൈകിട്ട് 5 മണി വരെ സ്വീകരിക്കുന്നതാണ്.
Be the first to comment