മീനച്ചിലാറ്റിൽ കിടങ്ങൂരിലെ ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം മീനച്ചിലാറ്റിൽ കിടങ്ങൂരിലെ ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാമ്പാടി വെള്ളൂർ മുതിരക്കുന്നേൽ റോയിയുടെ മകൻ ജെസ്വിൻ റോയി (21) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

കിടങ്ങൂർ പൊലീസും പാലായിൽ നിന്ന് അഗ്നിരക്ഷ സേനയും ഈരാറ്റുപേട്ടയിൽനിന്നു ടീം എമർജൻസിയും ടീം നന്മക്കൂട്ടവുമാണ് തിരച്ചിൽ നടത്തിയത്. ഇന്നലെ രാത്രി 7 മണി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതേത്തുടർന്ന് ഇന്ന് വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

 

Be the first to comment

Leave a Reply

Your email address will not be published.


*