കോട്ടയം: തലയോലപറമ്പ് വെട്ടിക്കാട്ടുമുക്കിൽ കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങി മരിച്ചു. വെട്ടിക്കാട്ട്മുക്ക് കൊടിയനേഴത്ത് മുജീബിൻ്റെ മകൻ അസീഫാ(16)ണ് മരിച്ചത്.
വെട്ടിക്കാട്ട്മുക്ക് കൊടിയനേഴത്ത് മുജീബിൻ്റെ മകൻ അസീഫാ(16)ണ് മരിച്ചത്. മൂവാറ്റുപുഴയാറിൽ വെട്ടിക്കാട്ട്മുക്ക് വൈപ്പേൽക്കടവിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ അസീഫിനെ ഇന്നു ഉച്ചയ്ക്ക് 12.30 ഓടെ കാണാതാവുകയായിരുന്നു.
തുടർന്ന് ഫയർഫോഴ്സ് നടത്തിയ തെരച്ചിലിനെ തുടർന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പൊതി സ്വകാര്യ ആശുപത്രിയിൽ.
Be the first to comment