കുമാരനല്ലൂരിൽ പാളം മുറിച്ച് നടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചു

കോട്ടയം : കുമാരനല്ലൂരിൽ പാളം മുറിച്ച് കടക്കുന്നതിനിടെ പ്രദേശവാസി ട്രെയിൻ തട്ടി മരിച്ചു. കുമാരനല്ലൂർ വല്യാലിന് സമീപം താമസിക്കുന്ന ആളാണ് മരിച്ചത്.

രക്ത പരിശോധനയ്ക്കായി കുമാരനല്ലൂർ ഇംഗ്ഷനിലെ ലാബിലേയ്ക്ക് പോകാൻ എത്തിയതായിരുന്നു ഇദ്ദേഹം. ഇതിനിടെ ട്രെയിൻ എത്തിയത് കേട്ട് ഇദ്ദേഹം സ്തബ്ധനായി പോയതാണ് എന്ന് സംശയിക്കുന്നു.

ട്രെയിൻ തട്ടി ട്രാക്കിൽ തന്നെ ഇദ്ദേഹം വീണു. ഗാന്ധിനഗർ പോലീസ് സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം  മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

Be the first to comment

Leave a Reply

Your email address will not be published.


*