അമിതമായാൽ എന്തും വിഷമാണ്, അതിപ്പോൾ വെള്ളത്തിന്റെ കാര്യത്തിലായാലും അങ്ങനെ തന്നെയാണ്. ശരീരത്തിൽ ആവശ്യത്തിലധികം ജലാംശം എത്തിയാൽ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ശരീരത്തിൽ ജലാംശം കൂടുതലാണെന്ന് എങ്ങനെ മനസ്സിലാക്കാം?
ജലാംശം അമിതമായാൽ ശരീരം ചില സൂചനകൾ നൽകും. ഇടയ്‌ക്കിടെ മൂത്രമൊഴിക്കല്‍, വ്യക്തമായ മൂത്രം (അമിത ജലാംശത്തിന്റെ ആദ്യകാല അടയാളം) തലവേദന, ഓക്കാനം, അല്ലെങ്കില്‍ ആശയക്കുഴപ്പം കൈകളിലോ കാലുകളിലോ മുഖത്തോ വീക്കം എന്നിവ പൊതുവെ കണ്ട് വരുന്ന ചില പ്രശ്‌നങ്ങളാണ്. ചിലരിൽ അപൂർവമായി വെള്ളം കുടിക്കുന്നതിൽ അഡിക്ഷനും കണ്ടു വരാറുണ്ട്. ഇലക്ട്രോലൈറ്റ് ബാലന്‍സ് പുനഃസ്ഥാപിക്കുന്നതിന് വെള്ളം കുടിക്കുന്നത് നിര്‍ത്തുകയും അടിയന്തര വൈദ്യസഹായം തേടുകയും ചെയ്യണം.
ഗുരുതര സന്ദര്‍ഭങ്ങളില്‍ ശരീരത്തിലെ അധിക ജലം പുറന്തള്ളുന്നതിനായി ഡൈയൂററ്റിക്‌സ് ഉപയോഗിച്ചേക്കാം. സോഡിയം അളവ് ശ്രദ്ധാപൂര്‍വം ശരിയാക്കേണ്ടത് അത്യാവശ്യമാണ്. വളരെ വേഗത്തിലുള്ള തിരുത്തല്‍ സെന്‍ട്രല്‍ പോണ്ടൈന്‍ മൈലിനോലിസിസ് (സിപിഎം) പോലുള്ള അപകടകരമായ സങ്കീര്‍ണതകള്‍ക്ക് ഇവ വഴിവച്ചേക്കാം.
ഒരു ദിവസം എത്ര വെള്ളം കുടിക്കണം?
കാലാവസ്ഥ, ശാരീരിക പ്രവര്‍ത്തനങ്ങള്‍, മൊത്തത്തിലുള്ള ആരോഗ്യം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് ഒരു വ്യക്തി എത്രമാത്രം വെള്ളം കുടിക്കണമെന്ന് വിലയിരുത്തുന്നത്. എന്നാല്‍ പുരുഷന്മാര്‍ പ്രതിദിനം ഏകദേശം 3.7 ലിറ്റര്‍ വെള്ളവും സ്ത്രീകള്‍ പ്രതിദിനം ഏകദേശം 2.7 ലിറ്റര്‍ വെള്ളവും കുടിക്കാന്‍ ശ്രദ്ധിക്കണം.
Be the first to comment