
ന്യൂഡൽഹി: ചില സ്ഥലങ്ങളില്‍ ബിഎസ്എന്‍എല്‍ സേവനത്തില്‍ പ്രശ്‌നങ്ങൾക്ക് കാരണം പുതിയ 4ജി ടവറുകള്‍ സ്ഥാപിക്കുമ്പോഴുള്ള ട്യൂണിങ് കൃത്യമാക്കല്‍ പ്രക്രിയ മൂലമാണെന്ന് റിപ്പോര്‍ട്ട്. 2ജി 3ജി ടവറുകളിലെ സംവിധാനങ്ങള്‍ മാറ്റി 4ജി ആക്കുന്നതിനോടൊപ്പം പഴയ 2ജി സേവനം നിലനിര്‍ത്താനുള്ള ശ്രമം കൂടിയാണ് നടക്കുന്നത്. കീപാര്‍ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടി 2 ജി നിലനിര്‍ത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
സേവനമെത്തിക്കുന്നതിനായി 2ജിക്ക് സര്‍ക്യൂട്ട് സ്വിച്ചിങ്ങും 4ജിക്ക് പായ്ക്കറ്റ് സ്വിച്ചുങ്ങമാണ് ഉപയോഗിക്കുന്നത്. സര്‍ക്യൂട്ട് സ്വിച്ച്ഡ് ഫോള്‍ബാക്ക് (സിഎസ്എഫ്ബി) എന്ന സാങ്കേതികവിദ്യയാണ് ബിഎസ്എന്‍എല്‍ ഇതിനായി ഉപയോഗിക്കുന്നത്. ഫോണ്‍ 2ജി ആണോ എന്ന് സ്വമേധയാ തിരിച്ചറിഞ്ഞ് 4ജി കട്ട് ഓഫായി 2ജിയിലേക്ക് മാറുകയാണ് സിഎസ്എഫ്ബി പ്രക്രിയയിലൂടെ നടക്കുന്നത്.
കേരളത്തിലും തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതിക വിദ്യയിലുള്ള ടവറുകള്‍ സ്ഥാപിച്ചുവരുകയാണ്. നിലവില്‍ 1000 ടവറുകളില്‍ 4ജി ഉപകരണങ്ങള്‍ ഘടിപ്പിച്ചുകഴിഞ്ഞു. 700 എണ്ണം പ്രവര്‍ത്തിച്ചുതുടങ്ങി. ഒക്ടോബറിനുമുമ്പ് സംസ്ഥാനത്തെ 4000 ടവറുകളില്‍ 4ജി സേവനം എത്തിക്കുക എന്നതാണ് ലക്ഷ്യം.
Be the first to comment