മുതലപ്പൊഴിയില്‍ പ്രശ്‌ന പരിഹാരത്തിന് കേന്ദ്രം നടപടികള്‍ സ്വീകരിക്കും; ജോര്‍ജ് കുര്യന്‍

തിരുവനന്തപുരം: മുതലപ്പൊഴി സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഡി പി ആര്‍ തയ്യാറാക്കുന്നുണ്ടെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

 സ്ട്രക്ചര്‍ ഡിസൈന്‍ ഡിസെെന്‍ കിട്ടിയാല്‍ ഉടന്‍ അനുമതി നല്‍കും. സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നുണ്ട്. രണ്ട് മീറ്റിങ്ങുകള്‍ ചേര്‍ന്നു. താല്ക്കാലിക പരിഹാരം കൂടുതല്‍ അപകടമുണ്ടാക്കും. വീഴ്ച പറ്റിയിട്ടില്ല, പഠനങ്ങള്‍ നടക്കുന്നു. വേദന അനുഭവിക്കുന്നവര്‍ക്ക് പ്രതികരിക്കാന്‍ അവകാശമുണ്ട്’- ജോര്‍ജ് കുര്യന്‍ പറഞ്ഞു.

അതേസമയം, അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന മുതലപ്പൊഴിയില്‍ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ മത്സ്യത്തൊഴിലാളികള്‍ മാര്‍ച്ച് നടത്തി. ശവപ്പെട്ടിയും റീത്തുമേന്തിയായിരുന്നു മാര്‍ച്ച്. കേരള ലാറ്റിന്‍ കത്തോലിക് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വേദനാജനകമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്, അത് പ്രകടിപ്പിക്കാനാണ് ഈ സമരമെന്ന് ഫാ.യൂജിന്‍ പെരേര പറഞ്ഞു. ഇന്ന് രാവിലെ പോലും ഒരാളുടെ ജീവന്‍ നഷ്ടമായി. മരണം ആവര്‍ത്തിച്ച് നടന്നാലും കണ്ണ് തുറക്കാത്ത ഭരണാധികാരികളുടെ അവസ്ഥയാണ് ഇത്തരം മരണത്തിന് കാരണം. ഫിഷറീസ് മന്ത്രി ഏഴ് ഉറപ്പുകള്‍ നല്‍കിയിരുന്നതാണ്. അത് അടിയന്തരമായി നടപ്പാക്കുമെന്ന് കഴിഞ്ഞ വര്‍ഷം പറഞ്ഞതാണെന്നും യൂജിന്‍ പെരേര ചൂണ്ടിക്കാട്ടി.

Be the first to comment

Leave a Reply

Your email address will not be published.


*