
കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളുടെ പട്ടികയിൽ കേന്ദ്ര നേതൃത്വം ഉടൻ അന്തിമ തീരുമാനം കൈക്കൊള്ളും. പട്ടികയിൽ ആലപ്പുഴ ഒഴിച്ചിടും. കണ്ണൂരടക്കമുള്ള മാറ്റങ്ങളും കേന്ദ്രനേതൃത്വം തീരുമാനിക്കും. അതേസമയം വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പേര് തന്നെയാണ് സ്ക്രീനിങ് കമ്മിറ്റി നിർദേശിച്ചത്. വയനാട്ടിൽ രാഹുൽ ഗാന്ധി മൽസരിക്കുമോ എന്നതിൽ തീരുമാനമായതിന് ശേഷം ആലപ്പുഴ സീറ്റിൽ തീരുമാനം പ്രഖ്യാപിക്കും. 15 ഇടത്ത് സിറ്റിങ് എംപിമാർ തന്നെ ജനവിധി തേടുമെന്നാണ് നിലവിലെ തീരുമാനം. കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിക്ക് പാനൽ നൽകേണ്ടെന്നും ധാരണയായി.
Be the first to comment