വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ മദ്യം ഒഴുകും; കയറ്റുമതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത് 8000 കോടി രൂപ

ന്യൂഡല്‍ഹി: ആഗോള തലത്തില്‍ ഇന്ത്യന്‍ മദ്യത്തിന് ആവശ്യകത വര്‍ധിച്ച പശ്ചാത്തലത്തില്‍ മദ്യത്തിന്റെ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. വരും വര്‍ഷങ്ങളില്‍ രാജ്യാന്തര വിപണിയില്‍ മദ്യത്തിന്റെ കയറ്റുമതിയിലൂടെ 8000 കോടി രൂപ സമ്പാദിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

മദ്യത്തിന്റെയും മറ്റു ശീതള പാനീയങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. നിലവില്‍ ആഗോള മദ്യ കയറ്റുമതിയില്‍ ഇന്ത്യ 40-ാം സ്ഥാനത്താണ്. മദ്യ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വലിയ സാധ്യതയുണ്ടെന്നാണ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള അഗ്രികള്‍ച്ചറല്‍ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്പ്‌മെന്റ് അതോറിറ്റിയുടെ വിലയിരുത്തല്‍.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി, വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ മദ്യത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 8000 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് അതോറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു. 2023-24ല്‍ മദ്യത്തിന്റെ കയറ്റുമതിയിലൂടെ രാജ്യം 2200 കോടി രൂപയിലധികമാണ് നേടിയത്. യുഎഇ, സിംഗപ്പൂര്‍, നെതര്‍ലാന്‍ഡ്സ്, ടാന്‍സാനിയ, അംഗോള, കെനിയ, റുവാണ്ട എന്നി രാജ്യങ്ങളിലേക്കാണ് പ്രധാനമായി മദ്യം കയറ്റി അയക്കുന്നത്. ഡിയാജിയോ ഇന്ത്യ (യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ്) യുകെയില്‍ ‘Godawan’ എന്ന പേരില്‍ മദ്യം വില്‍ക്കാന്‍ ഒരുങ്ങുകയാണ്. രാജസ്ഥാനില്‍ ഉല്‍പ്പാദിപ്പിക്കുന്ന മാള്‍ട്ട് വിസ്‌കി കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*