നിയമസഭാ സമ്മേളനം കഴിയട്ടെയെന്ന് മുഖ്യമന്ത്രി; ശശീന്ദ്രന്‍ മന്ത്രിയായി തുടരും

തിരുവനന്തപുരം: എകെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള എന്‍സിപി നീക്കം നിയമസഭാ സമ്മേളനത്തിന് ശേഷം ആലോചിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാറ്റത്തിനായി തന്നെ വന്നുകണ്ട എന്‍സിപി നേതാക്കളോടാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്.

എകെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള തീരുമാനം ദേശീയ നേതൃത്വം കൈക്കൊണ്ടതാണെന്ന് എന്‍സിപി നേതാവ് പിസി ചാക്കോ മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാല്‍ മന്ത്രിമാറ്റം സംബന്ധിച്ച കാര്യത്തില്‍ തീരുമാനം പിന്നീട് എടുക്കാമെന്ന് മുഖ്യമന്ത്രി എന്‍സിപി നേതാക്കളോട് പറഞ്ഞു.

മന്ത്രി സ്ഥാനം ഉടന്‍ ഒഴിയില്ലെന്ന സൂചന കഴിഞ്ഞ ദിവസം എകെ ശശീന്ദ്രന്‍ നല്‍കിയിരുന്നു. മന്ത്രിസ്ഥാനം ഉടന്‍ മാറുമോ എന്ന ചോദ്യത്തിന്, കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് സാധ്യതയുണ്ടോയെന്ന് പരിശോധിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മന്ത്രിസ്ഥാനം വച്ചുമാറുന്ന ധാരണയുണ്ടായിരുന്നെന്ന് ദേശീയ നേതൃത്വം ഇപ്പോഴാണ് പറയുന്നത്. മാറുന്നതില്‍ തനിക്ക് ഒരു വൈമനസ്യവും ഇല്ല. എന്നാല്‍, മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടി വന്നാല്‍ എന്‍സിപിക്ക് മന്ത്രിസ്ഥാനം ഉറപ്പുവരുത്തേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*